ബെംഗളുരുവില്‍ 11 കോടിയുടെ മയക്ക്മരുന്നുമായി രണ്ട് മലയാളികള്‍ പിടിയില്‍

Wait 5 sec.

ബെംഗളൂരു |  കര്‍ണാടകയില്‍ കോടികളുടെ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍. 11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളാണ് അറസ്റ്റിലായിരിക്കുന്നത്. അശ്വിന്‍ ഷിജു (25), മുബീന നിസ (27) എന്നിവരെയാണ് ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.ഏഴ് മാസം മുമ്പാണ് ഇരുവരും ബെംഗളൂരുവില്‍ എത്തിയത്. തായ്ലന്‍ഡില്‍ താമസിക്കുന്ന ഒരു മലയാളിയില്‍നിന്നാണ് ഇവര്‍ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്‌