ക്ഷേത്രോത്സവത്തിലെ സംഘർഷത്തിൽ കൗമാരക്കാരന്‍ മരിച്ച സംഭവം; മുഴുവൻ പ്രതികളെയും പിടികൂടണം, പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

Wait 5 sec.

കൊല്ലം| ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ് കൗമാരക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. പത്തനംതിട്ട അടൂര്‍ മണക്കാല പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥി ഹരികൃഷ്ണന്റെ മരണത്തില്‍ സഹപാഠികളാണ് പ്രതിഷേധിച്ചത്. മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധ റാലി നടത്തി.കൊല്ലം മരുത്തടി ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഹരികൃഷ്ണനും സഹോദരനും ബന്ധുവുമാണ് ഉത്സവത്തിനെത്തിയത്. ഇതിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹരികൃഷ്ണന്റെ തലയ്ക്ക് തടിക്കഷ്ണം കൊണ്ട് അടിക്കുകയാണ് പ്രതികൾ ചെയ്തത്. ഇതോടെ ഹരികൃഷ്ണന്‍ ബോധരഹിതനായി വീണു. കൊല്ലാതെ സ്വകാര്യ ആശുപത്രിയിലാണ് ഹരികൃഷ്ണനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു മരണം.സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മരുത്തടി സ്വദേശി സുനില്‍കുമാര്‍, രതീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ ഒളിവിലാണ്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.