ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്; കേരളം അന്നും ഇന്നും, മാറിയതിങ്ങനെ…

Wait 5 sec.

കേരളം ഒരിക്കലും മറക്കാത്ത ഒരു കഴിഞ്ഞ കാലമുണ്ട്. ഒരിക്കലും തിരിച്ച് പോകാൻ ആഗ്രഹിക്കാത്ത ഒരു കഴിഞ്ഞ കാലം. പത്ത് വർഷങ്ങൾക്ക് മുന്നെ യുഡിഎഫ് ഭരണകാലത്ത് കേരളജനത അനുഭവിച്ച സമാനതകളില്ലാത്ത കഷ്ടപ്പാടിൻ്റെ നാളുകൾ. അന്നത്തെ പത്രങ്ങളിൽ നിറഞ്ഞ് നിന്ന വാത്തകളിങ്ങനെയായിരുന്നു.കേരളം അന്ന് കേരളം ഇരുട്ടിൽ ഇന്ന് മുതൽ ലോഡ് ഷെഡിങ്. ഈ അനുഭവങ്ങൾ കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചത് കുറച്ചൊന്നുമല്ല. രാവിലെ ആറ് മുതൽ ഒൻപത് വരെയുള്ള സമയത്തും രാത്രി ആറ് മുതൽ പത്ത് വരെയുള്ള സമയത്തുമാണ് അര മണിക്കൂർ വീതമുള്ള ലോഡ്ഷെഡ്ഡിങ്. ഈ വാർത്ത അറിഞ്ഞാലുടനെ വീടുകളിലെല്ലാം മെഴുകുതിരികളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കി വെക്കുമായിരുന്നു. പരീക്ഷാകാലമടുത്താലും ഈ വൈദ്യുതി ഇല്ലാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാകാറില്ല. വീടുകളിലെ വൈദ്യുതി ഉപയോഗം 200 യൂണുിറ്റാക്കി കുറയ്ക്കാനും അന്ന് മന്ത്രി സഭ തീരുമാനിച്ചിരുന്നു. ഈ വാർത്തകളാണ് ഇന്ന് കേരളത്തിലെ ഭൂരിഭാഗം പത്രങ്ങളുടേയും ഒന്നാം പേജിൽ വന്ന വാർത്ത. വസ്തുതാ പരമായ വാർത്തകൾ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ്. Also read: ‘ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ല, അവസരങ്ങളുടെ ലോകം നിങ്ങൾക്ക് മുന്നിൽ തുറന്ന് കിടക്കും’; വിദ്യാ‍ർഥികൾക്ക് ആശംസകൾ: മന്ത്രി വി ശിവൻകുട്ടികേരളം ഇന്ന് ഈ വാർത്തകൾ വായിച്ചവർ ആദ്യമൊന്ന് അമ്പരന്നിരുന്നു. ഇത് തങ്ങൾ ജീവിക്കുന്ന കേരളം തന്നെയാണോ എന്ന തരത്തിലുളള ആങ്കലാപ്പിലായിരുന്നു ജനങ്ങൾ. എന്നാൽ തൊട്ടടുത്ത പേജിലേക്ക് എത്തിയപ്പോൾ അത് ആകെ മാറുകയും ചെയ്തും. അടുത്ത പേജിൽ കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയും കാണാൻ കഴിയും. ഇന്നത്തെ കുട്ടികൾക്ക് അറിയുക പോലും ചെയ്യാത്ത പേരാണ് ലോഡ് ഷെഡ്ഡിങ്. ഇന്നത്തെ മാധ്യമങ്ങളിലെ തലക്കെട്ട് ഇങ്ങനെയായിരിക്കും ആഭ്യന്തര ഉത്പാദനത്തിൽ റെക്കോർഡെന്നും കേരളത്തിൽ വെളിച്ച വിപ്ലവമെന്നും. ഇന്ന് കേരളം കൈവരിച്ചത് സമാവതകളില്ലാത്ത നേട്ടമാണ്. ലോഡ് ഷെഡിങ്ങുകളില്ലാത്ത പത്ത് വർഷമാണ് കടന്നു പോയത്. പൊതു മേഖല സ്ഥാപനങ്ങളിൽ എറഅറവും ലാഭത്തിലുള്ള സ്ഥാപനമായും കെഎസ്ഇബി മാറുന്നു. കേരളത്തിൽ 2046.16 മെഗാവാട്ട് ശേഷിയാണ് കേരളത്തിൽ വർദ്ധിച്ചത്. കേരളത്തിലെ ആഭ്യന്തര ഉത്പാദനം 10000 മെഗാവാട്ടാക്കുകയാണ് ലക്ഷ്യം. ലോഡ്ഷെഡ്ഡിങും പവർ കട്ടും ജനങ്ങളേയും വ്യവസായ മേഖലേയും താറുമാറാക്കിയിടത്തു നിന്നുമാണ് ഇപ്പോൾ അഭിമാനകരമായ നേട്ടത്തിലേക്ക് എത്തിയത്. The post ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്; കേരളം അന്നും ഇന്നും, മാറിയതിങ്ങനെ… appeared first on Kairali News | Kairali News Live.