അസം കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മൂന്ന് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു. എംഎൽഎമാരായ കമലഖ്യ ഡേ പുർകയസ്ത, ശശികാന്ത ദാസ്, ബസന്ത ദാസ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപി പാളയത്തിലെത്തിയത്.Also read: ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ രാജ്യസഭയിലേയ്ക്ക്ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ഇവരുടെ ബിജെപി പ്രവേശം. പാർട്ടിയിലെ പ്രമുഖ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് നീങ്ങുന്നത് കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭുവൻ ബോറ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഇപ്പോൾ എംഎൽഎമാരും പാർട്ടി വിട്ടിരിക്കുന്നത്. ഇതിനുപുറമെ മറ്റ് രണ്ട് എംഎൽഎമാർ റൈജോർ ദൾ എന്ന പാർട്ടിയിലേയ്ക്കും മാറിയിട്ടുണ്ട്.രാജ്യസഭാ നോമിനേഷൻ പത്രിക സമർപ്പിക്കേണ്ട തീയതി അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ കൂടുമാറ്റങ്ങൾ നടക്കുന്നത് എന്നത് കോൺഗ്രസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ നേതാക്കളുടെ ഈ കൂട്ടായ പ്രയാണം അസമിൽ കോൺഗ്രസിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയാണ്.The post അസം കോൺഗ്രസിൽ പൊട്ടിത്തെറി: മൂന്ന് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു appeared first on Kairali News | Kairali News Live.