‘അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ;മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല, പല കാര്യങ്ങളിലും പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു’: പ്രസീത അഴീക്കോട്

Wait 5 sec.

തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ സ്ഥാനം രാജിവെച്ച് പ്രസീത അഴീക്കോട്. പിവി അൻവറിന്റെ രാഷ്ട്രീയ നിലപാടുകളിൽ മനംമടുത്താണ് രാജിയെന്നും പ്രസീത വ്യക്തമാക്കി. അൻവറിൽ നിന്ന് ആദ്യമായി മെമ്പർഷിപ്പ് സ്വീകരിച്ച വ്യക്തിയായിട്ടും, പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിലല്ല പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു.പാർട്ടിയിൽ മുസ്ലിം ആധിപത്യം വളർന്നുവരികയാണെന്നും ആദിവാസി വിഭാഗങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ പ്രസീത പറഞ്ഞു. മാത്രമല്ല, സംഘടനയിൽ സ്ത്രീകൾക്ക് പരിഗണനയില്ല. ഇക്കാരണത്താൽ നിരവധി സ്ത്രീകൾ നേരത്തെ തന്നെ പാർട്ടി വിട്ടുപോയിട്ടുണ്ട്.Also read: അസം കോൺഗ്രസിൽ പൊട്ടിത്തെറി: മൂന്ന് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നുകൊൽക്കത്തയിൽ പോയപ്പോൾ മുഖ്യമന്ത്രി മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല. അൻവർ പല കാര്യങ്ങളിലും പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അഞ്ച് മാസം മുൻപ് വയനാട്ടിൽ SDPI-യുമായി ചേർന്ന് ‘അതിജീവന മുന്നണി’ ഉണ്ടാക്കിയതായും പ്രസീത പറയുന്നു. അൻവറിനൊപ്പമുള്ളത് കേവലം ശമ്പളക്കാർ മാത്രമാണെന്നും പലരും സാമ്പത്തിക നേട്ടം കണ്ടാണ് കൂടെ നിൽക്കുന്നതെന്നും പ്രസീത പറഞ്ഞു.Also read: ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാർ രാജ്യസഭയിലേയ്ക്ക്സംഘടനാ ബോധമുള്ള ആർക്കും ഈ സംവിധാനത്തിൽ നിലനിൽക്കാൻ കഴിയില്ലെന്ന് പ്രസീത വ്യക്തമാക്കി. വരും ദിവസങ്ങളിൽ മലപ്പുറത്ത് നിന്നടക്കം കൂടുതൽ പേർ രാജിവെയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തീരുമാനമെന്നും അവർ അറിയിച്ചു. പരാതികൾ ഉന്നയിക്കുമ്പോൾ “ഇലക്ഷൻ കഴിയട്ടെ” എന്ന ഒഴുക്കൻ മറുപടിയാണ് അൻവർ നൽകുന്നതെന്നും പ്രസീത പറഞ്ഞു.The post ‘അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ; മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല, പല കാര്യങ്ങളിലും പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു’: പ്രസീത അഴീക്കോട് appeared first on Kairali News | Kairali News Live.