അന്ന് 600 രൂപ കൊടുക്കാൻ കാശില്ലായിരുന്നു, ഇന്ന് 2000 രൂപ കൊടുക്കാൻ തടസ്സവുമില്ല; ഇതിന്റെ ‘രഹസ്യം’ ഭരിക്കുന്ന സർക്കാർ തന്നെ

Wait 5 sec.

‘ഓണത്തിനും ക്ഷേമമില്ല; പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം’- ഒന്ന് ഞെട്ടി അല്ലെ ? ഇന്ന് രാവിലെ പത്രത്തിന്റെ ഒന്നാം പേജ് കണ്ടവർ കേരളം അറിയാതെ പത്തുവർഷം പിന്നിലേക്ക് പോയോ എന്ന് ചിന്തിച്ചുകാണും. എന്നാൽ ഞെട്ടേണ്ട, സംഭവം മറ്റൊന്നാണ്. ഇത് പത്തുവർഷം മുൻപ് കേരളത്തിൽ നടന്നിരുന്ന കാര്യങ്ങളും ഇന്ന് കേരളം എങ്ങനെ മാറി എന്നുമുള്ള ഒരു താരതമ്യം മാത്രമാണ്. അതായത് പത്ത് വർഷം മുൻപ് സംസ്ഥാനത്ത് വിവിധ ക്ഷേമപെൻഷനുകൾ ആശ്രയിച്ച് കഴിഞ്ഞിരുന്ന ആളുകളുടെ ജീവിതത്തെ താറുമാറാക്കുന്ന പ്രവർത്തനമായിരുന്നു അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന യുഡിഎഫ് ഗവണ്മെന്റ് കാഴ്ച വെച്ചിരുന്നത്. 2014 നവംബർ മുതൽ 2016 മെയ് മാസം വരെയുള്ള സാമൂഹ്യക്ഷേമ പെൻഷൻ തുകയാണ് മുടങ്ങിക്കിടന്നിരുന്നത്. 25 ലക്ഷത്തോളം ആളുകളുടെ ജീവിതത്തെ ആണ് ഇത് ബാധിച്ചിരുന്നത്.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് കേരളം അനുഭവിച്ച ബുദ്ധിമുട്ടുകളിൽ എടുത്തു പറയേണ്ട ഒന്നാണ് ഇത്. സാമൂഹികനീതി വകുപ്പാണ് ക്ഷേമപെൻഷനുകൾ നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളാണ് വിതരണ ഏജൻസി, പെൻഷന് അർഹതയുള്ളവരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ നൽകിയെങ്കിലും സർക്കാർ തുക അന്ന് അനുവദിക്കാത്തത് കൊണ്ടാണ് പെൻഷൻ നല്കാൻ സാധിക്കാതിരുന്നത്.കർഷക തൊഴിലാളി, വാർധക്യകാല പെൻഷനുകൾ പ്രതിമാസം 600 രൂപയാണ് അന്ന് നൽകിയിരുന്നത്. വിധവകൾ, വികലാംഗർ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾ എന്നിവർക്ക് 800 രൂപ വീതവും. കേരളത്തിൽ 1980ലെ സർക്കാരിൻ്റെ കാലത്താണ് 60 വയസ്സുകഴിഞ്ഞ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 45 രൂപ നിരക്കിൽ പെൻഷൻ നൽകാൻ തീരുമാനിച്ചത്. പിന്നീട് വന്ന സർക്കാരുകൾ പടിപടിയായി തുക വർദ്ധിപ്പിച്ചാണ് 600 രൂപയിലേക്ക് എത്തിയത്.എന്നാൽ ഇന്ന് കഥ തന്നെ മാറി. കുടിശ്ശികയില്ലാതെ എല്ലാവർക്കും ഇന്ന് പെൻഷൻ കയ്യിൽ കിട്ടുന്നുണ്ട്, അതും രണ്ടായിരമായി വർധിപ്പിച്ച്‌ കൃത്യമായി നൽകുന്നുണ്ട് ഈ എൽഡിഎഫ് സർക്കാർ. ഒരുമാസം ക്ഷേമപെൻഷനുവേണ്ടി 1050 കോടിയിലേറെ രൂപയാണ്‌ സർക്കാർ ചെലവഴിക്കുന്നത്‌. 62 ലക്ഷംപേർക്ക്‌ പെൻഷൻ നൽകുന്നതിൽ 8.46 ലക്ഷംപേർക്ക്‌ മാത്രമാണ്‌ കേന്ദ്ര സർക്കാരിന്റെ നാമമാത്ര വിഹിതമുള്ളത്‌. അതും പലപ്പോഴും കുടിശ്ശികയാണ്‌. ഇതുകൂടി മുൻകൂർ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ്‌ അനുവദിക്കാറ്‌. ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമപെന്‍ഷനായി വിതരണം ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപ ലഭ്യമാക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 9,011 കോടിരൂപയാണ് ക്ഷേമപെൻഷനുവേണ്ടി ചെലവഴിച്ചത്‌.ALSO READ: ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്; കേരളം അന്നും ഇന്നും, മാറിയതിങ്ങനെ…സമാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ പത്തുവർഷത്തിനിടെ ഇവിടെ ഉണ്ടായതെന്ന് ഈ താരതമ്യങ്ങളിൽ നിന്നും കാണാൻ സാധിക്കും. പല മേഖലകളിലായി ഉണ്ടായ ഈ മാറ്റങ്ങളാണ് ഇന്ന് കേരളത്തിൽ പ്രസിദ്ധീകരിച്ച മിക്ക പത്രങ്ങളിലെ ഒന്നും രണ്ടും പേജുകളിൽ കാണാൻ സാധിക്കുന്നത്. സർക്കാർ മാറിയപ്പോൾ ജനങ്ങൾ ഹാപ്പി ആണ്. പറഞ്ഞ വാക്ക് പാലിക്കുന്ന സർക്കാരിന്റെ പ്രവർത്തങ്ങൾ എല്ലാ മേഖലയിലും വികസനമാണ് തന്നിരിക്കുന്നത്.The post അന്ന് 600 രൂപ കൊടുക്കാൻ കാശില്ലായിരുന്നു, ഇന്ന് 2000 രൂപ കൊടുക്കാൻ തടസ്സവുമില്ല; ഇതിന്റെ ‘രഹസ്യം’ ഭരിക്കുന്ന സർക്കാർ തന്നെ appeared first on Kairali News | Kairali News Live.