സംസ്ഥാനത്തെ തീരദേശ മേഖലയിൽ കടൽക്ഷോഭ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശധദീകരിച്ച് മന്ത്രി സജി ചെറിയാൻ. കൈരളി ന്യൂസിന്റെ പ്രത്യേക രാഷ്ട്രീയ സംവാദ പരിപാടിയായ ‘പബ്ലിക് ഓഡിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 22,174 കുടുംബങ്ങളെ മാറ്റുന്നതിനായി 2400 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ഏതാണ്ട് 3500 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു കഴിഞ്ഞതായും മന്ത്രി പരിപാടിയിൽ വ്യക്തമാക്കി.സർക്കാർ ഭൂമിയിൽ നിർമ്മിച്ച ‘പ്രത്യാശ’ ഫ്ലാറ്റ് സമുച്ചയത്തെക്കുറിച്ച് മന്ത്രി പ്രത്യേകം പരാമർശിച്ചു. 10 ഏക്കർ സ്ഥലത്ത് നിർമ്മിച്ച ഈ പദ്ധതിയിൽ 400 ഫ്ലാറ്റുകളാണുള്ളത്. സിംഗപ്പൂർ സ്റ്റൈലിൽ രൂപകൽപ്പന ചെയ്ത ഓരോ ഫ്ലാറ്റിനും സ്ഥലമടക്കം ഏകദേശം 30 ലക്ഷം രൂപയാണ് ചിലവായത്. മുഖ്യമന്ത്രി നിശ്ചയിച്ച സമയപരിധിക്ക് രണ്ട് മാസം മുമ്പ് തന്നെ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത് കൃത്യമായ അവലോകനങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ചെല്ലാനത്തിന്റെ മുഖച്ഛായ മാറ്റി 700 കോടിയുടെ തീരസംരക്ഷണ പദ്ധതി; പൂന്തുറ മോഡൽ ഇനി കേരളതീരത്തെ കാക്കും; പബ്ലിക് ഓഡിറ്റിൽ മന്ത്രി സജി ചെറിയാൻമുൻ സർക്കാരുകളുടെ കാലത്ത് മത്സ്യത്തൊഴിലാളികൾ ഗോഡൗണുകളിലും സ്കൂളുകളിലും അഭയാർത്ഥികളായി കഴിയേണ്ടി വന്ന സാഹചര്യം ഇന്നില്ലെന്ന് മന്ത്രി പറയുന്നു. നിലവിൽ 788 ഫ്ലാറ്റുകളുടെയും 1186 വീടുകളുടെയും നിർമ്മാണം നടന്നുവരികയാണ്തിരുവനന്തപുരം ജില്ലയിൽ ഫ്ലാറ്റുകൾക്കായി വലിയ ആവശ്യക്കാരുള്ളപ്പോൾ, തോട്ടപ്പള്ളി പോലുള്ള സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ തയ്യാറായിട്ടും അവിടേക്ക് മാറാൻ ആളുകൾ മടിക്കുന്നത് വെല്ലുവിളിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കടലുമായുള്ള വൈകാരിക ബന്ധവും തൊഴിൽ സാഹചര്യങ്ങളുമാണ് പലരെയും മാറിത്താമസിക്കുന്നതിൽ നിന്ന് തടയുന്നത്. എങ്കിലും, ആവശ്യമുള്ളവർക്ക് ഉടൻ തന്നെ ഫ്ലാറ്റുകൾ നൽകാൻ സർക്കാർ സജ്ജമാണെന്നും കടകംപള്ളി അടക്കമുള്ള സ്ഥലങ്ങളിൽ പുതിയ ഫ്ലാറ്റുകൾ നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പുനരധിവാസ പദ്ധതിയിലൂടെ വീട് ലഭിച്ചവർ വലിയ ആശ്വാസത്തിലാണ്. “മഴക്കാലത്ത് കടൽ കയറുമോ എന്ന പേടിയും വലിയ ശബ്ദവും കാരണം ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല, ഇപ്പോൾ ആ ടെൻഷൻ ഇല്ല” എന്ന് ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. പുനർഗേഹം പദ്ധതി വഴി മാത്രം സംസ്ഥാനത്ത് ആകെ 7000ത്തോളം ഫ്ലാറ്റുകളും വീടുകളും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.The post ‘ഒരൊറ്റ മത്സ്യത്തൊഴിലാളിയും ഇനി വഴിയാധാരമാകില്ല’; പുനർഗേഹം പദ്ധതിയിലൂടെ വൻ പുനരധിവാസമെന്ന് മന്ത്രി സജി ചെറിയാൻ പബ്ലിക്ക് ഓഡിറ്റിൽ appeared first on Kairali News | Kairali News Live.