ടൈം ട്രാവൽ ചെയ്ത് കേരളം: അയ്യോ… ഇതേത് കാലം? ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ സമാധാനമായി

Wait 5 sec.

ഇന്ന് രാവിലെ എഴുന്നേറ്റ് ദിനപ്പത്രങ്ങൾ കണ്ടവർ ആദ്യമൊന്ന് ഞെട്ടി, ഉറങ്ങി എണീറ്റത് 2016 ന് മുന്നേയുള്ള കാലത്തിലേക്കായിപ്പോയോ എന്നായിരുന്നു സംശയിച്ചിരുന്നത്. ഇന്നത്തെ ദിനപ്പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ കാണാൻ കഴിഞ്ഞ കാഴ്ച വളരെ വ്യത്യമസ്ഥമായിരുന്നു. ഈ വ്യത്യസ്ഥമായ കാഴ്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കുറച്ച് കാലം മുന്നേ കേരളം സാക്ഷ്യം വഹിച്ച ഇരുണ്ട കാലത്തിൻ്റെ ഓർമകളാണ് ഇന്നത്തെപ്പത്രങ്ങളുടെ ഒന്നാം പേജിൽ ഉണ്ടായത്. കെഎസ്ആർടിസി അടച്ചുപൂട്ടലിൻ്റെ വക്കിൽ, ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകങ്ങളില്ലാതെ തുടങ്ങിയ തലക്കെട്ടുകളോട് കൂടിയ ഒന്നാം പേജ്. ഇതേത് കാലമെന്ന് എല്ലാവരും ഒന്ന് പകച്ച് നിന്നു. രണ്ടാം പേജിലേക്ക് കടന്നപ്പോഴാണ് കാര്യം വ്യക്തമായത്. രണ്ടാം പേജിൽ ആശ്വാസം പകർന്നത് ഇന്നത്തെ കേരളത്തിൻ്റെ മാറ്റങ്ങളുടെ അവസ്ഥയാണ്. ഇന്നത്തെ കേരളം കൈവരിച്ച മാറ്റങ്ങളാണ്. രണ്ടാം പേജിലെ തലക്കെട്ടുകൾ ഇങ്ങനെയാണ് ലാഭത്തിലേറി കെഎസ്ആർടിസി, കേരളത്തിൽ വെളിച്ച വിപ്ലവം, മുടങ്ങാതെ പെൻഷൻ കൈനിറയെ ക്ഷേമം എന്നിങ്ങനെ. പ്രമുഖ പത്രങ്ങളായ ഇന്ത്യൻ എകസ്പ്രസിൻ്റേയും ദി ഹിന്ദുവിൻ്റേയും എല്ലാം പേജുകൾ ഇതേ രീതിയിൽ തന്നെയാണ്.Also read: ഇന്ന് മുതൽ ലോഡ് ഷെഡ്ഡിങ്; കേരളം അന്നും ഇന്നും, മാറിയതിങ്ങനെ…വിവിധ പത്രങ്ങളുടെ ഈ പേജുകൾ ഇന്ന് കേരളത്തിൽ ചർച്ചയാവുകയും ചെയ്തു. മറക്കാൻ ആ​ഗ്രഹിക്കാത്ത കാര്യങ്ങൾ കേരളത്തെ ഒന്ന് കൂടി ഓർമിപ്പിക്കുകയാണ് ഈ പത്രങ്ങളെന്നും നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യുഡിഎഫ് അവരുടെ ദുർഭരണങ്ങൾ പല വിധേനയയെ മറച്ച് വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരം ഒരു ഓർമപ്പെടുത്തൽ. അത് പോലെ വികസന പ്രവർത്തനങ്ങൾ നടത്തി ലോക ശ്രദ്ധ നേടിയ ഇടതുപക്ഷത്തിൻ്റെ പ്രവർത്തനങ്ങളും നാട്ടിലെ എല്ലാ ജനങ്ങളിലേക്കും എത്തേണ്ടതും അത്യാവശ്യമാണെന്നാണ് ജനങ്ങൾ പറയുന്നത്.The post ടൈം ട്രാവൽ ചെയ്ത് കേരളം: അയ്യോ… ഇതേത് കാലം? ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ സമാധാനമായി appeared first on Kairali News | Kairali News Live.