കുറേ വെള്ളം കുടിച്ചാൽ സ്കിൻ നല്ല സോഫ്റ്റാകും, ഞാൻ ഇഷ്ടംപോലെ വെള്ളം കുടിക്കും, എനിക്ക് എപ്പോഴും വെള്ളം വേണം, ഇങ്ങനെ പല കാരങ്ങൾ പറഞ്ഞ് വെള്ളം ഓവറായി കുടിക്കുന്നവരെ കണ്ടിട്ടുണ്ടോ… ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായാൽ അത് അപകടമാണ്.ശരീരത്തിൽ വെള്ളത്തിന്റെ അളവ് അമിതമായാൽ ഹൈപ്പോനട്രീമിയ (Hyponatremia) എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. രക്തത്തിലെ സോഡിയത്തിന്റെ അളവ് സാധാരണ നിലയായ 135-145 mEq/L എന്നതിൽ നിന്നും 135 mEq/L-ൽ താഴെയാകുന്ന അവസ്ഥയാണിത്. രക്തത്തിലെ സോഡിയം കുറയുമ്പോൾ കോശങ്ങൾ വീർക്കാൻ തുടങ്ങുകയും ഇത് ലഘുവായ പ്രശ്നങ്ങൾ മുതൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും സോഡിയം അത്യാവശ്യമാണ്.Also read: വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കാൻ പാടില്ലേ? വസ്തുതയെന്ത്?ചില വേദനസംഹാരികളും ആന്റിഡിപ്രസന്റുകളും സോഡിയത്തിന്റെ അളവിനെ ബാധിച്ചേക്കാം. ഹൃദയം, വൃക്ക, കരൾ എന്നിവയെ ബാധിക്കുന്ന തകരാറുകൾ ശരീരത്തിൽ ഫ്ലൂയിഡ് ശേഖരിക്കപ്പെടാൻ കാരണമാകാറുണ്ട്. മാരത്തൺ ഓട്ടക്കാരും മറ്റും വിയർപ്പിലൂടെ സോഡിയം നഷ്ടപ്പെടുമ്പോൾ അമിതമായി വെള്ളം കുടിക്കുന്നത് രക്തത്തിലെ സോഡിയം നേർപ്പിക്കാൻ ഇടയാക്കും. തൈറോയിഡ്, അഡ്രിനൽ ഗ്രന്ഥികളുടെ പ്രവർത്തന തകരാറുകളും ഇതിന് കാരണമാകാം.അപ്പോൾ ഒരു സംശയം വരാം അല്ലേ എത്ര വെള്ളം കുടിക്കണമെന്ന് ? യുഎസ് നാഷണൽ അക്കാദമിക് ഓഫ് സയൻസസ് എഞ്ചിനീയറിങ് ആൻഡ് മെഡിസിൻ നൽകുന്ന കണക്കുകൾ പ്രകാരം പുരുഷന്മാർക്ക് ഒരു ദിവസം 3.7 ലിറ്ററും (15.5 കപ്പ്) സ്ത്രീകൾക്ക് 2.7 ലിറ്ററും (11.5 കപ്പ്) വെള്ളം കുടിക്കാവുന്നതാണ്. ഇതിൽ ഭക്ഷണത്തിലൂടെയും മറ്റ് പാനീയങ്ങളിലൂടെയും ലഭിക്കുന്ന ജലാംശവും ഉൾപ്പെടുന്നു. ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുക എന്നതും ശരീരത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്.The post അമിതമായാൽ വെള്ളവും വിഷമാകുമോ ? വെള്ളം ഓവർ കുടിക്കണ്ട കേട്ടോ… appeared first on Kairali News | Kairali News Live.