നോമ്പുകാലമല്ലേ തരി ബിരിയാണിയാണ് ഇത്തവണത്തെ മെയിൻ; രുചി വൈവിധ്യവുമായി വൈറലായ ആ റെസിപ്പി ഇതാ

Wait 5 sec.

റമദാനാണോ തരി കഞ്ഞിയും തരി ബിരിയാണിയുമൊക്കെ സ്പെഷ്യൽ തന്നാണ്. റമദാൻ മാസത്തിൽ നോമ്പ് തുറകൾക്ക് മാറ്റുകൂട്ടാൻ ഒഴിവാക്കാൻ കഴിയാത്ത വിഭവങ്ങളിലൊന്നായി തരി ബിരിയാണിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലളിതമായ ചേരുവകൾ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം ഇഫ്താർ വിരുന്നുകളിലെ പ്രധാന ആകർഷണമാണ്. ഇന്ന് രുചിയൂറും തരി ബിരിയാണി റെഡിയാക്കിയാലോ.Also read: വേനൽചൂടിൽ പൊള്ളുന്നോ? ശരീരം കൂളാക്കാൻ കണ്ണൂരിലെ വെറൈറ്റി ഐറ്റമിതാ…ആവശ്യമുള്ള സാധനങ്ങൾതരി (റവ )- 200 ഗ്രാംഉള്ളി- 2 എണ്ണംപച്ചമുളക്- 10 എണ്ണംഇഞ്ചി- 2 tspഓയിൽ- 3 tspഗീ- 3 tspകറിവേപ്പില ആവശ്യത്തിന്ഉപ്പ് പാകത്തിന്ചെമ്മീൻ- 1 കപ്പ്‌ചെറുനാരങ്ങ- 2 എണ്ണംഗരം മസാല- 1/2 tspകുരുമുളക്പൊടി- 1 tspമഞ്ഞൾപൊടി- 1/2 tspമല്ലിപ്പൊടി- 1/2 tspതയ്യാറാക്കുന്ന വിധംആദ്യം ചെമ്മീൻ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഒരു പാനിൽ ഓയിൽ അല്ലെങ്കിൽ ഗീ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റണം. ഇതിലേയ്ക്ക് ആവശ്യമായ മസാലപ്പൊടികളും ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയ ശേഷം വെള്ളം ചേർത്ത് തിളപ്പിക്കുക.തിളച്ച വെള്ളത്തിലേയ്ക്ക് വറുത്ത റവയും നേരത്തെ വറുത്തു വെച്ച ചെമ്മീനും ചേർത്ത് നന്നായി യോജിപ്പിക്കണം. അവസാനം അല്പം നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത ശേഷം അടച്ചുവെച്ച് അഞ്ച് മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുത്താൽ സ്വാദിഷ്ടമായ തരി ബിരിയാണി റെഡിയാണേ. ചെമ്മീനിന് പുറമെ ഇറച്ചിയോ ചിക്കനോ ഉപയോഗിച്ചും ഈ വിഭവം തയ്യാറാക്കാവുന്നതാണ്. നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂന്നേ…The post നോമ്പുകാലമല്ലേ തരി ബിരിയാണിയാണ് ഇത്തവണത്തെ മെയിൻ; രുചി വൈവിധ്യവുമായി വൈറലായ ആ റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.