254 ലക്ഷ്യം… പക്ഷേ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് വൻ തിരിച്ചടി

Wait 5 sec.

മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഉയർത്തിയ വലിയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടികൾ. 254 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 6 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 68 റൺസാണ് നേടിയത്. ഇനി വിജയിക്കാൻ 84 പന്തിൽ 186 റൺസ് വേണം. വർപ്ലേയിൽ ഇംഗ്ലണ്ട് 6 ഓവറിൽ 68 റൺസ് നേടിയെങ്കിലും മൂന്നു പ്രധാന വിക്കറ്റുകൾ നഷ്ടമായത് ടീമിന് സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്.ഹാർദിക് പാണ്ഡ്യ ആദ്യ ഓവറുകളിൽ തന്നെ ഫിലിപ്പ് സാൾട്ടിനെ 5 റൺസിന് പുറത്താക്കി . പിന്നാലെ നായകൻ ഹാരി ബ്രൂക്ക് 7 റൺസിന് ജസ്പ്രിത് ബുമ്രായുടെ പന്തിൽ പുറത്തായി. മികച്ച തുടക്കം ലഭിച്ച ജോസ് ബട്ട്ലർ 17 പന്തിൽ 25 റൺസ് നേടി നിൽക്കുമ്പോൾ വരുൺ ചക്രവർത്തിയുടെ ബൗളിൽ ക്ലീൻ ബൗൾ ആയി.ഇപ്പോൾ ജേക്കബ് ഭേതേലും ടോം ബാന്റണും ആണ് ക്രീസിൽ. ഇന്ത്യൻ ബൗളർമാരിൽ ഹാർദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്രാ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. പThe post 254 ലക്ഷ്യം… പക്ഷേ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് വൻ തിരിച്ചടി appeared first on Kairali News | Kairali News Live.