കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നാഴികക്കല്ലായി മാറുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി നൽകുക. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ഈ സ്ഥാപനത്തെ ആഗോള നിലവാരത്തിലുള്ള ഒരു മികവിന്റെ കേന്ദ്രമായി (Centre of Excellence) അടയാളപ്പെടുത്തുന്ന ആകർഷകമായ ലോഗോയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രൊഫഷണൽ ഡിസൈനർമാർക്കും ഫൈൻ ആർട്‌സ് കോളേജ് വിദ്യാർത്ഥികൾക്കും ഡിസൈനിംഗിൽ താല്പര്യമുള്ള പൊതുജനങ്ങൾക്കും ഈ മത്സരത്തിൽ പങ്കുചേരാവുന്നതാണ്.അവയവദാന പ്രക്രിയയിലെ മാനുഷിക മൂല്യങ്ങൾ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം, പുതുജീവൻ, പ്രത്യാശ, കരുണ എന്നീ ഉദാത്തമായ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾക്ക് മത്സരത്തിൽ മുൻഗണന നൽകും. ലോഗോകൾ എ ഫോർ സൈസിൽ എച്ച്.ഡി നിലവാരത്തിൽ പിഡിഎഫ് അല്ലെങ്കിൽ ജെപിജി ഫോർമാറ്റിലായിരിക്കണം സമർപ്പിക്കേണ്ടത്. താല്പര്യമുള്ളവർ 2026 മാർച്ച് 13-നകം ലോഗോകൾ pmukiot@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. ലോഗോയോടൊപ്പം അപേക്ഷകന്റെ പേര്, വിലാസം, ഫോൺ നമ്പർ, ലോഗോയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവയും ഉൾപ്പെടുത്തേണ്ടതുണ്ട്.ALSO READ : പശ്ചിമേഷ്യൻ സംഘർഷം: മാധ്യമങ്ങൾ ജാഗ്രത പാലിക്കണം; പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുത് : മുഖ്യമന്ത്രിഒരാൾക്ക് ഒരു ലോഗോ മാത്രമേ അയക്കാനാവൂ. സമർപ്പിക്കപ്പെടുന്ന എൻട്രികൾ വിദഗ്ധ സമിതി പരിശോധിച്ച ശേഷമായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കെ-സോട്ടോയുടെ ഔദ്യോഗിക വെബ്സൈറ്റായ ksotto.kerala.gov.in-ൽ ലഭ്യമാണ്. സംശയങ്ങൾക്കായി 0471-2528658, 2962748 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.The post ലോഗോ രൂപകൽപ്പന ചെയ്യാം, നേടാം ഒരു ലക്ഷം രൂപ; കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എൻട്രികൾ ക്ഷണിച്ചു appeared first on Kairali News | Kairali News Live.