ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്ക്

Wait 5 sec.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനും യുവ ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി. സാനിയ ചന്ദോക്കാണ് അർജുന്റെ ജീവിത പങ്കാളിയായത്. സൗത്ത് മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 25-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയ സാനിയ ചന്ദോക്ക്, മുംബൈയിലെ പ്രശസ്തമായ ‘ഘായ്’ കുടുംബാംഗമാണ്. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായ രംഗങ്ങളിൽ പതിറ്റാണ്ടുകളായി വലിയ സ്വാധീനമുള്ള കുടുംബമാണ് ഇവർ. അടുത്ത സൗഹൃദത്തിലായിരുന്ന അർജുനും സാനിയയും ലളിതമായ ചടങ്ങുകളിലൂടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.ALSO READ : വമ്പൻ മാറ്റം! റാഷിദ് ഖാന് പകരം ഇബ്രാഹിം സദ്രാൻ അഫ്ഗാൻ ടി20 ടീമിന്റെ പുതിയ നായകൻവിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ നവദമ്പതികൾക്ക് ആശംസകളുമായി എത്തി. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, എം.എസ്. ധോണി, മുകേഷ് അംബാനി തുടങ്ങിയവർ നേരിട്ടും അല്ലാതെയും ആശംസകൾ നേർന്നു. സച്ചിന്റെ മകന്റെ വിവാഹവാർത്ത സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ക്രിക്കറ്റ് ലോകത്തെ സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ആശംസകൾ നേരുന്ന തിരക്കിലാണിപ്പോൾ.The post ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്ക് appeared first on Kairali News | Kairali News Live.