അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റം. ഓപ്പണിംഗ് ബാറ്റ്സ്മാൻ ഇബ്രാഹിം സാദ്രാനിനെ പുതിയ ടി20 നായകനായി പ്രഖ്യാപിച്ചു. ഇതുവരെ ടീമിനെ നയിച്ചിരുന്ന സ്പിൻ ബൗളർ റഷീദ് ഖാനിനെ മാറ്റിയാണ് ഈ തീരുമാനം. 2026 ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനെ തുടർന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഈ തീരുമാനമെടുത്തതാണ്.24 കാരനായ സാദ്രാൻ ഇതിനുമുമ്പ് ടി20യിൽ 11 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെ നയിച്ചിട്ടുള്ള താരമാണ്. ടി20 ഫോർമാറ്റിൽ അഫ്ഗാനിസ്ഥാനുവേണ്ടി 65 ഇന്നിംഗ്സുകളിൽ നിന്ന് 1865 റൺസാണ് അദ്ദേഹം നേടിയിട്ടുള്ളത്.Also Read: മാസ്സായി സഞ്ജു! ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് ഫൈനലിൽ; ബെഥലിന്റെ പോരാട്ടം വിഫലമായിസാദ്രാന്റെ നായകത്വത്തിലെ ആദ്യ പരീക്ഷണം മാർച്ച് 13ന് ഷാർജയിൽ ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയായിരിക്കും. തുടർന്ന് ഈ മാസം അവസാനം ദുബായിൽ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും.അതേസമയം ഏകദിന ടീമിന്റെ നായകനായി ഹഷ്മതുള്ള ഷാഹിദി തുടരും. പുതിയ പരിശീലകനായ റിച്ചാർഡ് പായ്ബസിന്റെ കീഴിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ പുതിയ ഘട്ടം ആരംഭിക്കുകയാണ്.The post വമ്പൻ മാറ്റം! റാഷിദ് ഖാന് പകരം ഇബ്രാഹിം സദ്രാൻ അഫ്ഗാൻ ടി20 ടീമിന്റെ പുതിയ നായകൻ appeared first on Kairali News | Kairali News Live.