ബലാത്സംഗത്തിനിരയായ പതിനേഴുകാരിയെ പ്രതി വെടിവെച്ചു കൊന്നു; പ്രതിക്കായി തെരച്ചിൽ ഊർജ്ജിതം

Wait 5 sec.

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ പീഡനത്തിനിരയായ പതിനേഴുകാരിയെ കേസിൽ ഒളിവിൽ പോയ പ്രതി വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി കൊലപാതകം നടത്തിയത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.വീടിന്റെ പിൻവാതിലിലൂടെ അകത്തുകടന്ന പ്രതി, സഹോദരനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ തലയിലും കഴുത്തിലുമായി വെടിയുതിർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനും നേരെയും പ്രതി ആക്രമണം നടത്തി. പ്രതിയെ കുടുംബം തിരിച്ചറിഞ്ഞുവെന്നും ഇയാളെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ബസ്തി അഡീഷണൽ പൊലീസ് സൂപ്രണ്ട് ശ്യാമകാന്ത് വ്യക്തമാക്കി.Also read: ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രി കണ്ഠര് രാജീവര് ഇ ഡിക്ക് മുന്നിൽഇരയുടെ അതേ പ്രദേശത്ത് താമസിക്കുന്ന പ്രതി, കഴിഞ്ഞ വർഷം ഡിസംബറിൽ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് കുടുംബം നൽകിയ പരാതിയിൽ ഡിസംബർ 17-ന് പോക്സോ (POCSO), ഐ.ടി ആക്ട് എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്നുമുതൽ പ്രതി ഒളിവിലായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ജോലി സംബന്ധമായി പഞ്ചാബിലാണ്. അമ്മയ്ക്കും സഹോദരനുമൊപ്പം താമസിച്ചിരുന്ന പെൺകുട്ടി യു.പി ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ അന്ത്യം സംഭവിച്ചത്.The post ബലാത്സംഗത്തിനിരയായ പതിനേഴുകാരിയെ പ്രതി വെടിവെച്ചു കൊന്നു; പ്രതിക്കായി തെരച്ചിൽ ഊർജ്ജിതം appeared first on Kairali News | Kairali News Live.