മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിലുള്‍പ്പെടെ സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് നിലവിലെ സമര പരിപാടികൾ താത്ക്കാലികമായി നീട്ടിവെക്കാൻ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) തീരുമാനിച്ചു. രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് തീരുമാനം.ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒരാ‍ഴ്ചത്തേക്ക് നീട്ടിവയ്ക്കാൻ തീരുമാനമായത്. സർക്കാർ ഉറപ്പും രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് സമരപരിപാടികൾ നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു. ALSO READ: ഇരവിപുരത്ത് ആർ.എസ്.പി.യെ വെല്ലുവിളിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് ഡിസിസി; കാരണം കാണിക്കൽ നോട്ടീസ് നൽകി18 മാസത്തെ ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുമെന്ന് സർക്കാർ ചർച്ചയിൽ ഉറപ്പ് നൽകി. ബാക്കി 39 മാസത്തെ കുടിശ്ശിക നിയമപരമായ തീരുമാനങ്ങൾ അനുസരിച്ച് നൽകും. സമരം ഒത്തുതീർപ്പായതോടെ മെഡിക്കൽ കോളേജുകളിലെ ഒപി സേവനങ്ങളും ശസ്ത്രക്രിയകളും സാധാരണ നിലയിലാകും.The Kerala Government Medical College Teachers Association (KGMCTA) has decided to extend their strike temporarily.The post മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു; ഒപി, ശസ്ത്രക്രിയകൾ നാളെ പുനഃരാരംഭിക്കും appeared first on Kairali News | Kairali News Live.