ഇറാന്റെ അധികാരം എത്രയും വേഗം കൈമാറണം; ആവശ്യവുമായി മുന്‍ ഇറാന്‍ ഷായുടെ മകന്‍ റെസ പഹ്ലവി

Wait 5 sec.

ഇറാന്റെ അധികാരം എത്രയും വേഗം കൈമാറണമെന്നാവശ്യപ്പെട്ട് മുന്‍ ഇറാന്‍ ഷായുടെ മകന്‍ റെസ പഹ്ലവി. കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുമെന്നും പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് പഹ്ലവി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.ഖമനേയിയുടെ പിന്‍ഗാമിയായി ആരെ തീരുമാനിച്ചാലും, അത് മുജ്തബയായാലും ഹസനായാലും ശരി, അവര്‍ക്ക് നിയമസാധുത ഉണ്ടായിരിക്കില്ല. ഖൊമേനിയുടേയുംമ ഖമനേയിയുടേയും രക്തരൂക്ഷിതമായ ചരിത്രത്തിലെ കൂട്ടുപ്രതികളായി മാത്രമേ അവര്‍ പരിഗണിക്കപ്പെടുകയുള്ളൂവെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു.ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഏക ബദല്‍ പരിവര്‍ത്തനം മാത്രമാണെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു. അക്രമരഹിതമായി ഉടന്‍ ഭരണം കൈമാറണമെന്നും ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമങ്ങളെ പിന്തുണക്കണമെന്നും റെസ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.The post ഇറാന്റെ അധികാരം എത്രയും വേഗം കൈമാറണം; ആവശ്യവുമായി മുന്‍ ഇറാന്‍ ഷായുടെ മകന്‍ റെസ പഹ്ലവി appeared first on ഇവാർത്ത | Evartha.