സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

Wait 5 sec.

തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. സമരം തുടരാനാണ് യുഎൻഎയുടെ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) തീരുമാനം. തിങ്കളാഴ്ച മുതൽ പൂർണമായി പണിമുടക്കുമെന്ന് യുഎൻഎ അറിയിച്ചു.സമരം നാളെ മുതൽ ശക്തമാക്കാനാണ് നഴ്സുമാരുടെ തീരുമാനം. മാനേജ്മെന്റിനെ എങ്ങനെ മുട്ട് കുത്തിക്കാമെന്ന് അറിയാമെന്ന് വ്യക്തമാക്കിയ സമരക്കാർ തിങ്കളാഴ്ചക്കുള്ളിൽ ഉത്തരവിറക്കിയില്ല എങ്കിൽ പൂർണ്ണ പണിമുടക്കിലേക്ക് നീങ്ങുമെന്നും അറിയിച്ചു. അത്യാഹിത വിഭാഗത്തിലും പണി മുടക്കും. തിങ്കളാഴ്ച മുതൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കാൽ നട പ്രതിഷേധ ജാഥ ആരംഭിക്കാനും തീരുമാനമായി.ALSO READ: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡി.എ. കുടിശ്ശിക അനുവദിച്ച് ഉത്തരവായി; സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍. കുടിശ്ശികയും ലഭിക്കുംശമ്പള വർധനവ് ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സ്മാർ അനിശ്ചിത കാല സമരത്തിലേക്ക് കടന്നിരിക്കുന്നത്. മിനിമം വേതനം 40,000 രൂപ ആക്കുക എന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടയേറ്റിനു മുന്നിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. നിരവധി പേരാണ് മാർച്ചിൽ പങ്കെടുത്തത്.മിനിമം വേതനം 40,000 രൂപയാക്കുക, ഇ എസ് ഐ, പി ഫ് പരിധി ഉയർത്തുക, കോൺട്രാക്ട് സംവിധാനവും ട്രെയിനിങ് സംവിധാനവും നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് മാർച്ച്‌ സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങിയ മാർച്ച്‌ സെക്രട്ടറിയറ്റ് ന് മുൻപിൽ സമാപിച്ചു. കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയിൽ അവസാനമായി ശമ്പളപരിഷ്കരണം നടന്നത് 2018 ലാണ്. പിന്നീട് ഏഴ് വർഷത്തോളം സ്വകാര്യ മേഖലയിൽ ശമ്പള വർധനവ് ഉണ്ടായിട്ടില്ല.ALSO READ: “പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളുമായുണ്ടായ ബന്ധം ഫിഷറീസ് വകുപ്പിനോട് കൂടുതൽ അടുക്കാൻ സഹായിച്ചു”: മന്ത്രി സജി ചെറിയാൻമിനിമം വേതനം പ്രഖ്യാപിക്കേണ്ട ഏറ്റവും കുറഞ്ഞ കാലാവധി 3 വർഷവും, ഏറ്റവും കൂടിയ കാലാവധി 5 വർഷവും ആണ്. കഴിഞ്ഞ അഞ്ചുവർഷമായി സംഘടന ഇക്കാര്യം ഉന്നയിച്ചിട്ടും സ്വകാര്യ മേഖലയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.2023 ൽ യുഎൻഎ നടത്തിയ ശക്തമായ സമരത്തിന്റെ ഭാഗമായി ശമ്പളം പരിഷ്ക്കരിക്കാൻ ഉത്തരവിട്ടെങ്കിലും നാളിതുവരെ പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമര രംഗത്തേക്കിറങ്ങുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രിയിലേ നഴ്സ്മാരുടെ വേതനത്തിന്റെ പകുതി പോലും സ്വകാര്യ മേഖലയിൽ ഉള്ള നേഴ്സ്മാർക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ വൻകിട അമേരിക്കൻ കമ്പനികൾ വൻ നിക്ഷേപം നടത്തി ആരോഗ്യ മേഖലയെ സ്വകാര്യ വത്കരിക്കാൻ ശ്രമിക്കുമ്പോൾ ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്ന നഴ്സുമാരെയും അവരുടെ ദൈനംദിന ജീവിതത്തെയും കാണാതെ പോകരുതെന്നും സമരക്കാർ ഓർമിപ്പിക്കുന്നു.The post സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് appeared first on Kairali News | Kairali News Live.