മാസ്സായി സഞ്ജു! ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് ഫൈനലിൽ; ബെഥലിന്റെ പോരാട്ടം വിഫലമായി

Wait 5 sec.

മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 7 റൺസിന്റെ ആവേശകരമായ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന വമ്പൻ സ്കോർ നേടി. ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ ഒതുങ്ങി. ഇതോടെ ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു.ഇന്ത്യൻ ഇന്നിംഗ്സിന് മികച്ച തുടക്കം നൽകിയതു പ്ലെയർ ഓഫ് ദി മാച്ച് ആയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ആയിരുന്നു. വെറും 42 പന്തുകളിൽ 89 റൺസ് നേടിയ സഞ്ജു 8 ഫോറും 7 സിക്സും അടിച്ച് ഇംഗ്ലീഷ് ബൗളർമാരെ തകർത്തു. അഭിഷേക് ശർമ്മ 9 റൺസിന് പുറത്തായെങ്കിലും ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസ് നേടി ആക്രമണം തുടർന്നു. മധ്യനിരയിൽ ശിവം ദുബെ 25 പന്തിൽ 43 റൺസ് നേടി മികച്ച പിന്തുണ നൽകി.ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 11 റൺസ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യ 12 പന്തിൽ 27 റൺസ് നേടി അവസാന ഓവറുകളിൽ സ്കോർ വേഗത്തിൽ ഉയർത്തി. തിലക് വർമ്മ 7 പന്തിൽ 21 റൺസ് നേടി ഇന്ത്യയെ 250 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഫിൽ സാൾട്ട് 5 റൺസിനും ഹാരി ബ്രൂക്ക് 7 റൺസിനും പുറത്തായി. ജോസ് ബട്ട്ലർ 25 റൺസ് നേടി പുറത്തായെങ്കിലും പിന്നീട് ജേക്കബ് ബെഥൽ മികച്ച പ്രകടനം കാഴ്ചവച്ചു. വെറും 48 പന്തിൽ 105 റൺസ് നേടിയ ബെഥൽ ഇംഗ്ലണ്ടിനെ വിജയത്തിനരികെ വരെ എത്തിച്ചു.Also Read: 254 ലക്ഷ്യം… പക്ഷേ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന് വൻ തിരിച്ചടിടോം ബാന്റൺ 5 പന്തിൽ 17 റൺസും വിൽ ജാക്സ് 35 റൺസും നേടി ബെഥലിനു പിന്തുണ നൽകി. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുമ്ര, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഫൈനലിൽ ഇന്ത്യ ന്യൂസീലാൻഡിനെ നേരിടും.The post മാസ്സായി സഞ്ജു! ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് ഫൈനലിൽ; ബെഥലിന്റെ പോരാട്ടം വിഫലമായി appeared first on Kairali News | Kairali News Live.