പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ പ്രമുഖ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്ന രീതിയിൽ വ്യാപകമായി വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തീപിടിച്ചു നശിക്കുന്നതായും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കപ്പെട്ട് വിമാനങ്ങൾ കത്തിയമരുന്നതായും കാണിക്കുന്ന വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.പ്രധാനമായും എക്സ് അക്കൗണ്ടുകൾ വഴി പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചെന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോകൾ ഷെയർ ചെയ്യപ്പെടുന്നത്. എന്നാൽ, ബുർജ് ഖലീഫയ്ക്കോ ദുബായ് വിമാനത്താവളത്തിനോ നേരെ ഇത്തരത്തിൽ യാതൊരു ആക്രമണവും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.ALSO READ : പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചുപ്രചരിക്കുന്ന വീഡിയോകളിൽ പലതും നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് തയ്യാറാക്കിയവയാണെന്ന് ഹൈവ് മോഡറേഷൻ പോലുള്ള ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പുക പടരുന്നതിലെ അസ്വാഭാവികതയും ദൃശ്യങ്ങളിലെ കൃത്രിമത്വവും ഇത് ശരിവെക്കുന്നു. ‘Ayatollah Arafi Commentary’, ‘The Kremlin’ തുടങ്ങിയ അക്കൗണ്ടുകൾ വഴിയാണ് തെറ്റിദ്ധാരണാജനകമായ ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. ബുർജ് ഖലീഫയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൊന്നും ഇത്തരമൊരു വാർത്ത സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, ദുബായ് വിമാനത്താവളം പ്രവർത്തനരഹിതമായെന്ന വാർത്തകൾ ദുബായ് എയർപോർട്ട് അതോറിറ്റി ഔദ്യോഗികമായി നിഷേധിച്ചു.ALSO READ : പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചുദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ നൽകിയ വിശദീകരണത്തിൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ പൂർണ്ണമായും വ്യാജവും ഡിജിറ്റലായി രൂപമാറ്റം വരുത്തിയതുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ നിലവിലെ സാഹചര്യങ്ങളുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. സംഘർഷഭരിതമായ യുദ്ധസാഹചര്യത്തെ മുതലെടുത്ത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ ഭീതി പടർത്താനാണ് ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ ശ്രമിക്കുന്നത്. അതിനാൽ, സ്ഥിരീകരിക്കാത്ത വാർത്തകളോ ദൃശ്യങ്ങളോ പങ്കുവെക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.The post ബുർജ് ഖലീഫയിൽ തീപിടുത്തമെന്ന ദൃശ്യങ്ങൾ വ്യാജം; നുണപ്രചാരണങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.