106 കോടിയുടെ കിഫ്ബി വിസ്മയം; പെരുമ്പളം – പാണാവള്ളി പാലം യാഥാർത്ഥ്യമായി: മാർച്ച് 7ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

Wait 5 sec.

പെരുമ്പളം ദ്വീപുവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിന് അറുതി വരുത്തിക്കൊണ്ട് പെരുമ്പളം – പാണാവള്ളി പാലം മാർച്ച് 7ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. കിഫ്ബി വഴി 106 കോടി രൂപ ചെലവഴിച്ചാണ് സർക്കാർ ഈ ബൃഹദ് പദ്ധതി പൂർത്തീകരിച്ചത്. ഇതോടെ കായലിനാൽ ചുറ്റപ്പെട്ട ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന പെരുമ്പളം നിവാസികൾക്ക് ഇനി കരമാർഗ്ഗം നേരിട്ട് യാത്ര ചെയ്യാനാകും.ആധുനിക നിർമ്മാണ വൈദഗ്ധ്യത്തിന്റെ പ്രതീകമായ ഈ പാലത്തിന് 1455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. കായലിലൂടെയുള്ള ജലഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ 55 മീറ്റർ നീളമുള്ള 3 മനോഹരമായ ‘ബോ സ്ട്രിംഗ് ആർച്ച്’ (Bow String Arch) സ്പാനുകളും 35 മീറ്റർ നീളമുള്ള 27 സ്പാനുകളുമാണ് പാലത്തിന്റെ പ്രധാന ആകർഷണം. കാൽനടയാത്രക്കാർക്കായി ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള സുരക്ഷിതമായ നടപ്പാതകളും ക്രമീകരിച്ചിട്ടുണ്ട്.ALSO READ : മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള ഡിഎ സന്ദേശം: ‘ഇതിൽ എന്താണ് നിയമവിരുദ്ധത?’ എന്ന് ഹൈക്കോടതികേവലമൊരു കോൺക്രീറ്റ് നിർമ്മിതി എന്നതിലുപരി, മുഖ്യധാരയിൽ നിന്ന് അകന്നുപോകുമായിരുന്ന ഒരു ജനതയെ ചേർത്തുപിടിക്കുന്ന പ്രതീക്ഷയുടെ പാലമാണിത്. പെരുമ്പളത്തിന്റെ അനന്തമായ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നുനൽകുന്നതിനൊപ്പം, പ്രദേശവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പുതിയ പാത വലിയ പങ്കുവഹിക്കും.The post 106 കോടിയുടെ കിഫ്ബി വിസ്മയം; പെരുമ്പളം – പാണാവള്ളി പാലം യാഥാർത്ഥ്യമായി: മാർച്ച് 7ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും appeared first on Kairali News | Kairali News Live.