ഒടുവിൽ അയഞ്ഞ് ഇന്ത്യ ; ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ

Wait 5 sec.

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ മരണത്തിൽ ഔദ്യോഗികമായി അനുശോചനം അറിയിച്ച് ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിൽ നേരിട്ടെത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് രാജ്യത്തിന്റെ അനുശോചനം അറിയിച്ചത്. ഇസ്രായേൽ-അമേരിക്കൻ ആക്രമണത്തിൽ ഖമനേയി മരണപ്പെട്ടിട്ടും ഇത്രയും നാൾ ഔദ്യോഗികമായി പ്രതികരിക്കാതിരുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ ആഗോളതലത്തിൽ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലിയുമായി വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തുകയും എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിടുകയും ചെയ്തു. ഇസ്രായേൽ അനുകൂല നയവും അമേരിക്കയുടെ നയതന്ത്ര സമ്മർദ്ദവും കാരണമാണ് ഖമനേയിയുടെ മരണത്തിൽ ഇന്ത്യ ഇത്രയും കാലം മൗനം പാലിച്ചതെന്ന ആക്ഷേപം ശക്തമാണ്. മരണപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു അനുശോചന കുറിപ്പ് പോലും പുറപ്പെടുവിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിപക്ഷ പാർട്ടികളുടെയും പ്രവാസി സമൂഹത്തിന്റെയും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.ALSO READ : വ്യോമസേനയുടെ സുഖോയ് വിമാനം കാണാതായി; റഡാർ ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട്; തിരച്ചിൽ തുടരുന്നുപരമ്പരാഗതമായി ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ താല്പര്യങ്ങൾക്ക് വഴങ്ങുകയാണോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്. എന്നാൽ, നയതന്ത്ര സമ്മർദ്ദം മുറുകിയതോടെ വൈകിയാണെങ്കിലും അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യ തയ്യാറായത് ശ്രദ്ധേയമാണ്. The post ഒടുവിൽ അയഞ്ഞ് ഇന്ത്യ ; ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യ appeared first on Kairali News | Kairali News Live.