വ്യോമസേനയുടെ സുഖോയ് വിമാനം കാണാതായി; റഡാർ ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട്; തിരച്ചിൽ തുടരുന്നു

Wait 5 sec.

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ (Su-30 MKI) യുദ്ധവിമാനം കാണാതായി. വ്യാഴാഴ്ച വൈകുന്നേരം അസമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് രാത്രി 7.42-ഓടെയാണ് റഡാർ ബന്ധം നഷ്ടപ്പെട്ടത്. അസമിലെ കർബി ആംഗ്ലോങ് ജില്ലയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം അപ്രത്യക്ഷമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിമാനം കണ്ടെത്താനായി വ്യോമസേന അടിയന്തര തിരച്ചിലും രക്ഷാദൗത്യവും ആരംഭിച്ചു.വിമാനം കാണാതായ വിവരം വ്യോമസേന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) സ്ഥിരീകരിച്ചു. വിമാനത്തിലെ പൈലറ്റുമാരുടെ വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. കർബി ആംഗ്ലോങ് ജില്ലയിലെ മലനിരകളിൽ വിമാനം തകർന്നു വീണതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ അറിയിച്ചു.ALSO READ : പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചുജോർഹട്ടിലെ റൗറിയ വ്യോമസേനാ താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. വിമാനം തകരുന്നതുപോലെയുള്ള വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും മോശം കാലാവസ്ഥയും ഭൂപ്രകൃതിയും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.The post വ്യോമസേനയുടെ സുഖോയ് വിമാനം കാണാതായി; റഡാർ ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട്; തിരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.