സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി.അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കുമുണ്ടാകുക. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. 9. 30ന് പരീക്ഷകൾ ആരംഭിക്കും. 3031 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാണ്. ഗൾഫ് മേഖലയിൽ 631 കുട്ടികളാണ് പരീക്ഷ എഴുതുന്നത് ഇവരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിൽ രക്ഷിതാക്കളുടെ അടുത്തെത്തി തിരിച്ചത്താനാകാത്ത കുട്ടികളുണ്ട് അവർക്ക് അപേക്ഷിക്കുന്നതിനനുസരുിച്ച് പരീക്ഷകൾ ക്രമീകരിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു.Also read: താങ്ങായും തണലായും; കെഎസ്ആർടിസി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്:മന്ത്രി കെ ബി ഗണേഷകുമാർഗൾഫ് മേഖലയിലെ പരീക്ഷയുമായി ബന്ധപ്പെട്ട് അവിടുത്തെ സാഹചര്യം ഒരു പ്രശ്നമാണ്. കുട്ടികൾക്ക് ഭയം ഇല്ലാതെ വന്ന് പരീക്ഷ എഴുതാനുള്ള സാഹചര്യം ഉണ്ടോ എന്നത് പരിശോധിക്കണം. അവിടത്തെ വിദ്യാലയങ്ങൾ തുറക്കണം. നാല് സെറ്റ് ചോദ്യപേപ്പറുകൾ ആണ് നമ്മൾ തയ്യാറാക്കിയിട്ടുള്ളതെന്നും എപ്പോൾ വേണമെങ്കിലും നമ്മൾ പരീക്ഷ നടത്താൻ തയ്യാറാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.The post ആരും ആശങ്കപ്പെടേണ്ടതില്ല; എസ്എസ്എൽസി പരീക്ഷയിൽ അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കും: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.