യുദ്ധഭീതിയിൽ പശ്ചിമേഷ്യ: ദുബായ് യുഎസ് കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം

Wait 5 sec.

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം ഗുരുതരമായി തുടരുന്നു. ദുബായിലെ യുഎസ് കോൺസുലേറ്റ് ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെത്തുടർന്ന് കോൺസുലേറ്റ് പരിസരത്ത് തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.Also read: ഗതാഗത നിയമലംഘനം: ‘വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ’ പരിശോധനയിൽ 3 ലക്ഷത്തിലേറെ രൂപ പിഴചുമത്തി ട്രാഫിക് പൊലീസ്ഇതിനിടെ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ വ്യാപകമായ സ്‌ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഘർഷം കടുത്തതോടെ മേഖലയിലെ വിമാന സർവീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. സൗദിയ എയർലൈൻസ് മാർച്ച് 6 വരെയുള്ള തങ്ങളുടെ സർവീസുകൾ റദ്ദാക്കി. ദുബായ്, ദോഹ, അബുദാബി, കുവൈറ്റ് തുടങ്ങിയ നഗരങ്ങളിലേയ്ക്കുള്ള യാത്രക്കാരെ ഇത് കാര്യമായി ബാധിക്കും.Also read: ടോർപിഡോ അറ്റാക്ക്; യുഎസ് ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് 87 നാവികർ കൊല്ലപ്പെട്ടുഅതേസമയം, ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങുന്നതിനനുസരിച്ച് ജനങ്ങൾ ഭൂഗർഭ അറകളിലേയ്ക്കും ടണലുകളിലേയ്ക്കും മാറുകയാണ്. അൽ ജസീറ പുറത്തുവിട്ട ദൃശ്യങ്ങൾ പശ്ചിമേഷ്യയിലെ അശാന്തമായ അവസ്ഥയെ വ്യക്തമാക്കുന്നതാണ്.The post യുദ്ധഭീതിയിൽ പശ്ചിമേഷ്യ: ദുബായ് യുഎസ് കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം appeared first on Kairali News | Kairali News Live.