സംസ്ഥാനത്തെ സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ട്രാഫിക് പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വൻ നടപടി. ‘വൈറ്റ്ലൈൻ-ലൈഫ്ലൈൻ’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ 1215 വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഇവർക്കെതിരെ ആകെ 3,04,150 രൂപ പിഴ ചുമത്തി.2025 ഫെബ്രുവരി 25 മുതൽ 28 വരെ നടന്ന സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്തുടനീളം 46,926 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. തിരക്കേറിയ ജംഗ്ഷനുകളിലും അപകടസാധ്യതയുള്ള ഇടങ്ങളിലും പ്രത്യേക എൻഫോഴ്സ്മെന്റ് ടീമുകളെ വിന്യസിച്ചായിരുന്നു പരിശോധന. കാൽനടയാത്രക്കാർക്ക് വഴിയൊരുക്കാത്ത വാഹനങ്ങൾ, അമിതവേഗത എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിച്ചു.Also read: സപ്ലൈകോ ഉണ്ട്, റംസാൻ കാലത്ത് കീശ കാലിയാവില്ല; ‘റംസാൻ നിലാവ്’ കിറ്റിൽ 15 ഇനങ്ങൾ കുറഞ്ഞ വിലയിൽട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം നടന്ന ഈ സ്പെഷ്യൽ ഡ്രൈവ് വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 974700 1099 എന്ന ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറിലേയ്ക്ക് വിവരങ്ങൾ കൈമാറാവുന്നതാണ്.English Summary: Traffic Police fined ₹3.04 lakh after 1,215 vehicles violated zebra crossing rules in statewide WhiteLine–LifeLine drive.The post ഗതാഗത നിയമലംഘനം: ‘വൈറ്റ്ലൈൻ-ലൈഫ്ലൈൻ’ പരിശോധനയിൽ 3 ലക്ഷത്തിലേറെ രൂപ പിഴചുമത്തി ട്രാഫിക് പൊലീസ് appeared first on Kairali News | Kairali News Live.