ടോർപിഡോ അറ്റാക്ക്; യുഎസ് ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് 87 നാവികർ കൊല്ലപ്പെട്ടു

Wait 5 sec.

യുഎസ് ടോർപ്പിഡോ ആക്രമണത്തിൽ, ശ്രീലങ്കൻ തീരത്ത് യുദ്ധക്കപ്പൽ തകർന്ന് 87 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു. 32 പേരെ രക്ഷപ്പെടുത്തി. 180 ഇറാനിയൻ സൈനികരാണ് മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയിൽ ഉണ്ടായിരുന്നത്. ആക്രമണം ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു.ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ ആക്രമണത്തിൽ മുങ്ങിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്താണ് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. യുഎസ് ആണവ അന്തർവാഹിനിയാണ് ആക്രമണം നടത്തിയത്.ALSO READ: വ്യോമമേഖല അടഞ്ഞുതന്നെ; വിമാന സർവീസുകൾ നിർത്തിവച്ച നടപടി തുടരുമെന്ന് ദോഹ എയർപോർട്ട് അധികൃതർഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന കപ്പലാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നതെന്നും പറഞ്ഞു. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന.The post ടോർപിഡോ അറ്റാക്ക്; യുഎസ് ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് 87 നാവികർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.