മലപ്പുറം താനൂർ തുറമുഖത്ത് മത്സ്യത്തൊഴിലാളികളായ വനിതകൾക്കായിസീ ഫുഡ് കഫ്തീരിയയുംഫിഷ് ഔട്ട്‌ലെറ്റ് ട്രക്കും സജ്ജം. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ കഫ്തീരിയയും ട്രക്കും കൈമാറി.സുസ്ഥിര മത്സ്യബന്ധന രീതികളിലൂടെ തീരദേശ മത്സ്യ തൊഴിലാളികൾക്ക് സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് മത്സ്യ ഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്. വനിതാ ഗ്രൂപ്പുകളായ ഒസാൻ ഗ്രൂപ്പ്, കായൽ ഗ്രൂപ്പ് എന്നീ സംഘങ്ങൾക്കാൻ സീ ഫുഡ് കഫ്തീരിയ/ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് കൈമാറിയത്. 44.04 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. താനൂർ ഹാർബറിൽ 100 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയാവുന്നതെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.‘കുട്ടികളെ ഉണ്ടാക്കുന്ന യുവാക്കൾ ഇവിടെ ഇല്ലാത്തത് കൊണ്ട്…’ ശിശു മരണ നിരക്ക് കേരളത്തിൽ ശരിക്കും കുറവാണോ ?വിദ്യാതീരം ദത്തെടുക്കൽ പദ്ധതി പ്രകാരം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉറക്കിൽ അഞ്ചുടി സ്വദേശിനി നാഫില ഷെറിന് 75,000 രൂപയുടെ ചെക്കും മന്ത്രി കൈമാറി. ചടങ്ങിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ബി. രമേശ്, താനൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി. മുഹമ്മദ് സജീർ, താനൂർ ഫിഷറീസ് ഡെവലപ്‌മെന്റ് ഓഫീസർ എം. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.The post താനൂർ തുറമുഖത്ത് വനിതകൾക്കായി സീ ഫുഡ് കഫ്തീരിയയും ഫിഷ് ഔട്ട്‌ലെറ്റ് ട്രക്കും സജ്ജം; മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.