സൗദി റിഫൈനറി ലക്ഷ്യംവച്ച ഡ്രോൺ ആക്രമണം നിർവീര്യമാക്കി വ്യോമസേന; എണ്ണവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ

Wait 5 sec.

സൗദിയിലെ റാസ് തനൂറ റിഫൈനറി ലക്ഷ്യംവച്ചുള്ള ഡ്രോൺ ആക്രമണം സൗദി വ്യോമസേന നിർവീര്യമാക്കി. സംഭവത്തിൽ യാതൊരു വിധ നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന് ഊർജ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എണ്ണവിതരണത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഭീഷണികൾക്ക് എതിരെ ഉടൻ പ്രതികരിച്ചുവെന്നും വ്യോമലക്ഷ്യങ്ങളെ തടഞ്ഞ് നിർണായക സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയതായും അധികൃതർ അറിയിച്ചു.ALSO READ: പ്രവാസികളായ മലയാളികള്‍ക്ക് സഹായത്തിനായി നോർക്ക കൂട്ടായ്മകളെ വിളിക്കാം, നമ്പറുകള്‍ അറിയാംകിഴക്കൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന റാസ് തനൂറ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാണ്. ഇതിനിടെ വ്യോമമേഖല തുറക്കാത്തതിനാൽ ഖത്തർ സിവിൽ ഏവിയേഷന്റെ നിർദേശപ്രകാരം വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ച നടപടി തുടരുമെന്ന് അറിയിച്ച് ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ രംഗത്തെത്തി.യാത്രക്കാരുടെയും ജീവനക്കാരുടെയും പരമാവധി സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് എക്സ് പോസ്റ്റിൽ അധികൃതർ അഭ്യർത്ഥിച്ചു.The post സൗദി റിഫൈനറി ലക്ഷ്യംവച്ച ഡ്രോൺ ആക്രമണം നിർവീര്യമാക്കി വ്യോമസേന; എണ്ണവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ appeared first on Kairali News | Kairali News Live.