മുംബൈയിൽ നടക്കുന്ന ടി‑20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. 1987 ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനോട് സെമിഫൈനലിൽ ഇന്ത്യ തോറ്റതിന്റെ കഥ പറയാനുണ്ട് ഇതേ വേദിക്ക്. മറ്റൊരു പ്രത്യേകത കഴിഞ്ഞ രണ്ടു ടി 20 ലോകകപ്പുകളുടെയും സെമിയിൽ ഇതേ ടീമുകൾ ഏറ്റുമുട്ടുകയും ആ മത്സരത്തിലെ വിജയി ഫൈനലിലും ജയം ആവർത്തിച്ചു കിരീടമുയർത്തുകയും ചെയ്തു എന്നുള്ളതാണ്.നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരങ്ങളിൽ വ്യക്തിഗത പ്രകടനങ്ങൾ വലിയ കരുത്തായെങ്കിലും ടീമിന്റെ ബാറ്റിംഗ് പ്രകടനം ഒരു സംഘമെന്ന നിലയിൽ കരുത്ത് കാട്ടിയിട്ടില്ല. വിൻഡീസിനെതിരെ സഞ്ജുവിന്റെ ഒറ്റയാൻ പ്രകടനം ടീമിനെ രക്ഷിച്ചപ്പോൾ അവരവരുടെ ദിവസങ്ങളിൽ നായകൻ സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹർദിക് പാണ്ട്യ മുതലായവർ തിളങ്ങിയപ്പോൾ ടൂർണ്ണമെന്റിലുടനീളം സ്ഥിരത പുലർത്തിയത് ശിവം ദുബൈ മാത്രമാണ്. എന്നാൽ തിലക് വർമ്മയുടെ ഫോമിലേക്കുള്ള മടങ്ങിവരവും സഞ്ജുവിന്റെ പ്രകടനത്തോടെ ബാറ്റിംഗ് ഓർഡർ സെറ്റ് ആയതും നിർണ്ണായക പോരാട്ടത്തിൽ വിശ്വരൂപം കാട്ടാൻ ഇന്ത്യൻ ബാറ്റിംഗ് നിറയെ തുണക്കുമെന്നു പ്രതീക്ഷിക്കാം.Also Read: വെറും 33 പന്തിൽ 100! ലോകകപ്പിൽ ചരിത്രമെഴുതി ഫിൻ ആലൻ!ബൗളിങ്ങിൽ ജസ്പ്രീത് ബുമ്ര ഒരറ്റത്തു ഉറച്ചുനിൽക്കുമ്പോഴും മറ്റു ബൗളർമാരുടെ സ്ഥിരതയില്ലായ്മ ഒരു ചോദ്യചിഹ്നം തന്നെയാണ്. ആർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ ചില ദിവസങ്ങളിൽ തല്ലു വാങ്ങിക്കൂട്ടിയതും ആശങ്കയുണ്ടാക്കുന്നു. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും ഉൾപ്പെടുന്ന സ്പിൻ നിര ഏറെക്കുറെ സെറ്റ് ആണ്. പൊതുവെ ഫീൽഡിങ്ങിൽ മികച്ച നിലവാരം പുലർത്തുന്ന ടീം ലോകകപ്പിൽ ആ നിലവാരത്തിലേക്കു ഉയരാത്തതും വിദഗ്ധരെ ഞെട്ടിക്കുന്നുണ്ട്.ഇംഗ്ലണ്ടിനും സമാനമായ പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ നായകൻ ഹാരി ബ്രൂക്ക് ആത്മവിശ്വാസത്യത്തിലാണ് . സൂപ്പർ എട്ടിലേക്കു കഷ്ടിച്ച് കയറിപ്പറ്റിയ അവർ പക്ഷെ പിന്നീട അജയ്യരായാണ് സെമിയുറപ്പിച്ചത്. ജോസ് ബട്ലറുൾപ്പടെയുള്ള പേര് കേട്ട ബാറ്റർമാർ തിളങ്ങാതെ പോയപ്പോൾ ബാറ്റിങ്ങിന്റെ നെടുംതൂണയായത് നായകൻ ഹാരി ബ്രൂക്ക് തന്നെയാണ്. ജോഫ്രെ അർച്ചർ , ആദിൽ റഷീദ് , സാം കറൻ എന്നിവർ അടങ്ങുന്ന ബൗളിങ് യൂണിറ്റ് ഏറെക്കുറെ സെറ്റ് ആണ്. എന്നാൽ ടീമിന്റെ തുറുപ്പു ചീട്ട് ബാറ്റ് കൊണ്ടും ബൗള് കൊണ്ടും ടീമിന്റെ രക്ഷകനായ വിൽ ജാക്സ് ആണ്.ഇന്ത്യൻ ക്രിക്കറ്റിലെ ഒരുപാടു നല്ല മുഹൂര്തങ്ങൾക്കു വേദിയായ വങ്കദെ സ്റ്റേഡിയത്തിൽ ഒരു പുതിയ ചരിത്രം കുറിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന് വ്യാഴാഴ്ച രാത്രിയോടെ അറിയാം.The post മുംബൈയിൽ ലോകകപ്പ് സെമി പോരാട്ടം: ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് തടയിടാൻ ഇംഗ്ലണ്ട് appeared first on Kairali News | Kairali News Live.