ഭയപ്പെടേണ്ട ഈ നമ്പറുകളിൽ വിളിക്കാം; ഗൾഫ് പ്രവാസികൾക്കായി നോര്‍ക്ക ഹെല്‍പ്പ് സെന്റർ നമ്പറുകൾ സജ്ജം

Wait 5 sec.

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിലെ ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളുടെ ഫോൺ നമ്പറുകൾ സജ്ജമായി. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, ലോക കേരള സഭാംഗങ്ങൾ, എംബസി വോളന്റിയർമാർ, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹികപ്രവര്‍ത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരടങ്ങിയ കൂട്ടായ്മകൾ പ്രവാസികളെ സഹായിക്കുന്നതിൽ സജീവമാണ്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ മേഖലയിലെ നിലവിലെ സാഹചര്യവും ഹെൽപ്‌ഡെസ്ക്കുകളിൽ ലഭിച്ച വിവരങ്ങളും അടിയന്തിര സഹായം ആവശ്യമായവയും വിലയിരുത്തി. മേഖലയിലെ നിലവിലെ സാഹചര്യം നിരീക്ഷിക്കുന്ന നോര്‍ക്ക റീജിയണൽ വിജിലൻസ് കോ-ഓർഡിനേഷൻ ടീം, ആറ് നോര്‍ക്ക കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ, നോര്‍ക്ക ഹെൽപ്പ് ഡെസ്ക്, ഡൽഹി കേരള ഹൗസ് ഹെൽപ്പ് ഡെസ്ക്, നോര്‍ക്ക സെന്റർ കൺട്രോൾ റൂം എന്നിവിടങ്ങളിൽ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകനം ചെയ്തിരുന്നു.Also read : മസ്‌ക്കറ്റിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ്‌ സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നാളെ മുതൽ സർവീസുകൾ പുനരാരംഭിക്കുംപ്രവാസികൾക്ക് എളുപ്പത്തിൽ സഹായം ലഭ്യമാക്കുന്നതിന് ഫോൺ നമ്പറുകൾ എപ്പോഴും സജ്ജമാണെന്നും, സേവനങ്ങൾ സുരക്ഷിതമാണെന്നും നോര്‍ക്ക അധികൃതർ അറിയിച്ചു.The post ഭയപ്പെടേണ്ട ഈ നമ്പറുകളിൽ വിളിക്കാം; ഗൾഫ് പ്രവാസികൾക്കായി നോര്‍ക്ക ഹെല്‍പ്പ് സെന്റർ നമ്പറുകൾ സജ്ജം appeared first on Kairali News | Kairali News Live.