കാട്ടാനയെ തുരത്താൻ പോയ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിച്ചു

Wait 5 sec.

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാട്ടാന ആക്രമണത്തിൽ തന്നെയാണ് മരണമെന്ന് സ്ഥിരീകരിച്ചു. വയനാട് ബത്തേരി സ്വദേശി രാജീവ് ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാജീവിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കുടുംബത്തിൽ ഒരാൾക്ക് താത്കാലിക ജോലിയും നൽകും.ആദ്യഗന്ധു ധനസഹായം ആറു ലക്ഷവും, സംസ്കാര ചടങ്ങിനുള്ള ചെലവിലേക്ക് 20,000 രൂപയും ഇന്ന് നൽകും. ആനയെ പിടികൂടാനും പ്രദേശത്ത് കാവൽ ശക്തമാക്കാനും തീരുമാനമായി. അതേസമയം, കൊല്ലപ്പെട്ട രാജീവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.ALSO READ: മനോരമ കാണുന്നത് വല്ലാത്ത കാഴ്ച തന്നെ; മന്ത്രിയുടെ പരിപാടിയിൽ ആളില്ലെന്ന് കുപ്രചാരണം, എന്നാൽ നിറഞ്ഞ് കവിഞ്ഞ് സദസ്സ്ക‍ഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ഈ പ്രദേശത്ത് ആന ഇറങ്ങിയിരുന്നു. അപ്പോള്‍ തന്നെ വനവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും രാജീവ് അപകടത്തിൽപ്പെട്ട കാര്യം ആരും അറിഞ്ഞിരുന്നില്ല. രാജീവ് രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർദ്ധരാത്രിയോടു കൂടി കണ്ടെത്തുന്നത്.The post കാട്ടാനയെ തുരത്താൻ പോയ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കാട്ടാന ആക്രമണമെന്ന് സ്ഥിരീകരിച്ചു appeared first on Kairali News | Kairali News Live.