സൗദിക്ക് നേരെ വീണ്ടും ആക്രമണ ശ്രമം; ക്രൂയിസ് മിസൈലുകളും, ഡ്രോണുകളും തകർത്തതായി പ്രതിരോധ സേന

Wait 5 sec.

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ടെത്തിയ ഒമ്പത് ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു.രാജ്യത്തിന്റെ അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ച ഉടൻ തന്നെ ഇവയെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.അൽ ഖർജ് നഗരത്തെ ലക്ഷ്യമാക്കി വന്ന രണ്ട് ക്രൂയിസ് മിസൈലുകളാണ് ആകാശത്തുവെച്ച് തന്നെ തകർത്തത്. കിഴക്കൻ പ്രവിശ്യയിൽ ഒരു ഡ്രോണും വെടിവച്ചിട്ടു.റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണ ശ്രമം ഉണ്ടായത്.എന്നാൽ സൗദിയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇവയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചു.The post സൗദിക്ക് നേരെ വീണ്ടും ആക്രമണ ശ്രമം; ക്രൂയിസ് മിസൈലുകളും, ഡ്രോണുകളും തകർത്തതായി പ്രതിരോധ സേന appeared first on Arabian Malayali.