നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താല കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻ എംഎൽഎ വി ടി ബൽറാമിനെതിരെ ശക്തമായ പടയൊരുക്കവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സാധാരണ പ്രവർത്തകരെയും നേതാക്കളെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണ് പ്രധാന ആരോപണം.ബൽറാമിന്റെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ച് തൃത്താലയിലെ ഒരു വിഭാഗം നേതാക്കൾ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു. കഴിഞ്ഞ ദിവസമാണ് ‘കെ. കരുണാകരൻ ഫൗണ്ടേഷൻ’ എന്ന പേരിൽ മണ്ഡലത്തിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. ഡി സി സി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ മുപ്പതിലധികം പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഈ യോഗം നടന്നത്.ALSO READ: എൻ നൗഷാദിനെതിരെ എൻകെ പ്രേമചന്ദ്രൻ പക്ഷം, ബിജു ലക്ഷ്മികാന്തനു നേരെ കയ്യേറ്റ ശ്രമം; ഇരവിപുരത്ത് ആർഎസ്പിയിൽ തമ്മിലടിപാർട്ടി പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ ബൽറാം പരാജയപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ഏകാധിപത്യ രീതികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഗ്രൂപ്പ് യോഗത്തിൽ വിമർശനം ഉയർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തൃത്താലയിലെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളായിരുന്നു ബൽറാമിന്റെ അപ്രതീക്ഷിത തോൽവിക്ക് വഴിയൊരുക്കിയത്. The post പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിൻ്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ല; കോൺഗ്രസിൽ തർക്കം രൂക്ഷം appeared first on Kairali News | Kairali News Live.