ഈങ്ങാപ്പുഴ -കോടഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമ്മാണശാലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീ പിടിത്തത്തിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. കുഞ്ഞുകുളം സ്വദേശി ഹൈദറിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ തീ പടർന്നത്.Also read: തെരഞ്ഞെടുപ്പിങ്ങെത്തി, ഇനി കളം മാറും;മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിലെത്തുംസംഭവത്തിൽ ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള തടി ഉരുപ്പടികളും കെട്ടിടത്തിൻ്റെ മേൽക്കൂരയും പൂർണ്ണമായും കത്തിനശിച്ചു. ഏകദേശം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമികമായി കണക്കാക്കുന്നു. വിവരമറിഞ്ഞ് മുക്കത്തുനിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.English Summary: Early this morning, around 4 a.m., a major fire broke out at a furniture manufacturing workshop on the Ezhangapuzha–Kodanchery road. The blaze, at the establishment owned by Kunjukulam resident Haidari, caused extensive damage, destroying property and equipment. Authorities are assessing the full extent of the losses.The post ഈങ്ങാപ്പുഴയിൽ ഫർണിച്ചർ നിർമ്മാണ ശാലയിൽ വൻ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം appeared first on Kairali News | Kairali News Live.