സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിലിന് കോഴിക്കോട് ജില്ലയിലെ വടകരയിൽ തറക്കല്ലിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിക്കുന്ന ഈ ജയിൽ സമുച്ചയം വടകരയുടെയും സമീപപ്രദേശങ്ങളുടെയും നീതിന്യായ നിർവ്വഹണ രംഗത്ത് നാഴികകല്ലാണ്. 18 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജയിലിൻ്റ ചുറ്റുമതിലും പ്രധാന കവാടവുംഉൾപ്പെടുന്ന 2.35 കോടി രൂപയുടെ നിർമാണമാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. കേരളത്തിലെ ജയിലുകളിന്ന് കേവലം ശിക്ഷാകേന്ദ്രങ്ങളല്ലെന്നും മറിച്ച് തടവുകാരുടെ ചിന്തകളിലും ജീവിതരീതികളിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യവികസനത്തിന് പുറമേ തടവുകാർക്ക് മെച്ചപ്പെട്ട മാനസികാരോഗ്യപിന്തുണയും തൊഴിൽ പരിശീലനവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.Also read: ആരും ആശങ്കപ്പെടേണ്ടതില്ല; എസ്എസ്എൽസി പരീക്ഷയിൽ അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കും: മന്ത്രി വി ശിവൻകുട്ടി മൂന്നു നിലകളിലായി നിർമിക്കുന്ന ജയിലിൽ ലിഫ്റ്റ്, വീഡിയോ കോൺഫറൻസ് റൂം, ഓഫീസ് മുറികൾ, ഇൻ്റർവ്യു റൂം, യോഗ ഹാൾ, ലൈബ്രറി, രണ്ട് നിലകളിലായി സെല്ലുകൾ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കും. 223 അന്തേവാസികളെ താമസിപ്പിക്കാനുള്ള സൗകര്യവും മിനിസ്റ്റീരിയൽ സ്റ്റാഫ്, 150 ഓളം ജയിൽ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് കൃത്യ നിർവഹണത്തിനുളള സൗകര്യവും റൂറൽ ജില്ലാ ജയിലിൽ ഉണ്ടാവും.The post സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിൽ വടകരയിൽ; നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു appeared first on Kairali News | Kairali News Live.