ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിന്റെ ആദ്യഘട്ട ഷെഡ്യൂളിന് ഗവേണിംഗ് കൗൺസിൽ ഔദ്യോഗിക അനുമതി നൽകി. ഓൺലൈനായി ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം. പുതിയ സീസണിന്റെ മത്സരക്രമം രണ്ട് ഘട്ടങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനം. ആദ്യഘട്ട ഫിക്സ്ചർ മാർച്ച് 6 അല്ലെങ്കിൽ 7 ന് പ്രഖ്യാപിക്കാനാണ് സാധ്യത.ആദ്യ മത്സരം മാർച്ച് 28 അല്ലെങ്കിൽ 29-ന് തുടങ്ങാമെന്ന സൂചനകളുണ്ട്. ഫൈനൽ മെയ് 31-ന് നടക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണിൽ അഞ്ച് മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു.. പതിവുപോലെ നിലവിലെ ചാമ്പ്യന്മാർ ഉദ്ഘാടന മത്സരം നടത്തും എന്നതിനാൽ, ആദ്യ മത്സരം ബെംഗളൂരുവിൽ നടക്കാനാണ് സാധ്യത. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സന്തോഷ് മേനോനും ഒരു പ്ലേ ഓഫ് മത്സരവും ഫൈനലും ചിന്നസ്വാമിയിൽ തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ചു.Also Read: ആർസിബി മടങ്ങുന്നു വീട്ടിലേക്ക്! ചിന്നസ്വാമി സ്റ്റേഡിയം ഐപിഎൽ മത്സരങ്ങൾക്ക് വേദിയാകുംപശ്ചിമ ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തതിനാലാണ് മുഴുവൻ ഷെഡ്യൂൾ വൈകുന്നതെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. അതിനാൽ ആദ്യ 13-14 ദിവസത്തെ മത്സരങ്ങൾ മാത്രം ആദ്യം പ്രഖ്യാപിക്കും. വിദേശ താരങ്ങളുടെ എൻഓസിയും പരിശീലന മാർഗനിർദേശങ്ങളും ഉടൻ പങ്കുവെക്കുമെന്ന് ബിസിസിഐ അറിയിച്ചു.The post ബെംഗളൂരു ഫാൻസിന് ഡബിൾ ആഘോഷം! ഐപിഎൽ ഉദ്ഘാടന മത്സരവും ഫൈനലും ചിന്നസ്വാമിയിൽ തന്നെ? appeared first on Kairali News | Kairali News Live.