റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ഹൗസ് ഓവർസൈറ്റ് കമ്മറ്റി കഴിഞ്ഞ ചൊവ്വാഴ്ച മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ന്റെയും മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലറി ക്ലിന്റൺ ന്റെയും ക്ലോസ്-ഡോർ ഡിപോസിഷൻ വീഡിയോകൾ പുറത്തിറക്കി. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു, 2008-ന് മുൻപ് തന്നെ എപ്സ്റ്റീനുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചതായും ബിൽ ക്ലിന്റൺ മൊഴി നൽകി. ഒപ്പം താൻ എപ്സ്റ്റീനൊപ്പം ഉണ്ടായിരുന്നപ്പോൽ മനുഷ്യക്കടത്ത് നടത്തിയിരുന്നതായി അറിവില്ലായിരുന്നു, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ബിൽ കൂട്ടിച്ചേർത്തു. പെൺകുട്ടികളെക്കുറിച്ച് ഏതെങ്കിലും രീതിയിൽ ആശയവിനിമയം നടത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ബില്ലിന്റെ മറുപടി. ബിൽ ക്ലിന്റണിന്റണോട് ഹോട്ട് ടബ്ബിൽ സ്ത്രീകൾക്കൊപ്പമുള്ള ഫോട്ടോയെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ഹോട്ട് ടബിൽ അഞ്ചു മിനിറ്റെ ഉണ്ടായിരുന്നുളളു പിന്നീട് എഴുന്നേറ്റ് ഉറങ്ങാൻ പോയി എന്നുമാണ് മൊഴി നൽകിയത്. ഏതെങ്കിലും പെൺകുട്ടികളുമായി ലൈംഗികബന്ധം ഉണ്ടായോ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് ഇല്ല എന്നായിരുന്നു ബില്ലിന്റെ മറുപടി.Also read : അത് വല്ലാത്ത ന്യായം തന്നെ; ഇറാനെ ആക്രമിക്കാനുള്ള കാര്യം എന്തെന്ന് അറിയേണ്ടേ? വിചിത്ര വാദം ഇങ്ങനെഅതേ സമയം ഹിലരി ക്ലിന്റണ് താൻ എപ്സ്റ്റീനുമായി നടത്തിയ കൂടിക്കാഴ്ച്ചകളെകുറിച്ച് ഓർമയില്ലെന്നും എപ്സ്റ്റീന്റെ പങ്കാളി ഗിസിലെയിൻ മാക്സ്വെല്ലിനെ മാത്രമെ പരിചയമുണ്ടായിരുന്നുള്ളു എന്നുമാണ് മൊഴി നൽകിയത്. ഡിപ്പോസിഷൻ ശേഷം മാധ്യമങ്ങളോട് പറഞ്ഞു ഞാൻ കമ്മിറ്റിയുടെ എല്ലാ ചോദ്യങ്ങൾക്കും പൂർണ്ണമായും മറുപടി നൽകി എന്നാണ് ഹിലരി ക്ലിന്റൺ മറുപടി നൽകിയത്.The post എപ്സ്റ്റീൻ ഫയൽസ്; ബിൽ, ഹിലരി ക്ലിന്റൺ എന്നിവരുടെ മൊഴി എടുപ്പ് വീഡിയോ പുറത്ത് appeared first on Kairali News | Kairali News Live.