അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളും ഇറാൻ്റെ തിരിച്ചടിയുമെല്ലാം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഓഹരി വിപണി കടുത്ത സമ്മർദ്ദത്തിലേക്ക് വഴുതിയിറങ്ങി. അവധി ദിനത്തിന് ശേഷം വ്യാപാരം പുനരാരംഭിച്ച ഇന്ന്, നിഫ്റ്റി സൂചിക 500-ലധികം പോയിന്റ് ഇടിഞ്ഞ് 24,300 പോയിന്റിന് ന് സമീപം വ്യാപാരം തുടരുന്നു. സെൻസെക്‌സും 1,600-ലധികം പോയിന്റ് ഇടിഞ്ഞ് 78,600 പോയിന്റിന് താഴെ തുടരുകയാണ്.പ്രധാന ഓഹരികൾ എല്ലാം ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. എൽ&ടി , ടാറ്റ സ്റ്റീൽ , ഇൻഡിഗോ , ശ്രീറാം ഫിനാൻസ് തുടങ്ങിയവയാണ് നഷ്ടം രേഖപ്പെടുത്തിയ പ്രധാന ഓഹരികൾ. ആഗോള വിപണികളിലെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 80 ഡോളർ മുകളിലെത്തിയതും വിപണിയെ ബാധിച്ചു. ചൊവ്വാഴ്ച സ്വർണവും വെള്ളിയും വില കുറയുകയും ചെയ്തു.Also Read: ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ന് സ്വർണവിലയിൽ കുറവുണ്ട്അമേരിക്കൻ വിപണികളിലും സമ്മർദ്ദം പ്രകടമാണ്. പെട്രോനെറ് എൽഎൻജി , ജെഎസ്ഡബ്ലിയു ഇൻഫ്രാ ,എൽ&ടി , എച്എഎൽ ഉൾപ്പെടെ എണ്ണയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിൽ ആയിരിക്കും നിക്ഷേപകർരുടെ ശ്രദ്ധ മുഴുവൻ. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വിപണിയിൽ കൂടുതൽ അസ്ഥിരതയ്ക്ക് സാധ്യതയുണ്ട്.The post പശ്ചിമേഷ്യൻ സംഘർഷം വിപണിയെ തകർത്തോ? സെൻസെക്സ്-നിഫ്റ്റിയിൽ കനത്ത ഇടിവ്! appeared first on Kairali News | Kairali News Live.