ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ പടക്കപ്പൽ അമേരിക്കൻ അന്തർവാഹിനിയാണ് ആക്രമണത്തിൽ തകർന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം നടന്ന ഈ ദൗർഭാഗ്യകരമായ ആക്രമണത്തിൽ 87 ഇറാനിയൻ നാവികരും കൊല്ലപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അന്തർവാഹിനി ആക്രമണം നടത്തുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.Also read: ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്നു; നാവിക യുദ്ധത്തിലും കരയുദ്ധത്തിലും ഇറാന് കനത്ത തിരിച്ചടിഇന്ത്യ ക്ഷണിച്ചുവരുത്തിയ അതിഥികൾ മടക്കയാത്രയിൽ കൊല്ലപ്പെട്ടിട്ടും സംഭവത്തെ അപലപിക്കാനോ ഔദ്യോഗികമായി പ്രതികരിക്കാനോ നരേന്ദ്ര മോദി സർക്കാർ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ നിശബ്ദത അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും ഇത് വിദേശനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണെന്നും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.Also read: മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചു; സൈനിക നടപടി തുടരുമെന്ന് ഡോണൾഡ് ട്രംപ്വന്നവരെ പിന്നിൽ നിന്ന് ചതിച്ചവരായി ലോകം നമ്മളെ കാണാൻ ഈ സംഭവം കാരണമായേക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്.ഗൂഢാലോചന ആരോപണങ്ങൾ ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന സൈനിക അഭ്യാസത്തിലേയ്ക്ക് അമേരിക്കയെയും ക്ഷണിച്ചിരുന്നെങ്കിലും അവർ പടക്കപ്പലുകളെ അയച്ചിരുന്നില്ല. ഇസ്രായേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കാനുള്ള അമേരിക്കയുടെ പദ്ധതിയെക്കുറിച്ച് കേന്ദ്ര സർക്കാരിന് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന ഗൗരവകരമായ ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്.Also read: യുദ്ധസമാനം ! യുഎഇയിൽ മൂന്ന് മരണം; കുവൈറ്റിലും മരണം റിപ്പോർട്ട് ചെയ്തുഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയാണെന്ന ‘മഹാസാഗർ’ വിഷൻ പ്രഖ്യാപനങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. നയതന്ത്ര വിള്ളൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന് ഈ സംഭവം വലിയ ആഘാതമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ഈ നയതന്ത്ര പാളിച്ച വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. നിലവിൽ വിദേശ മാധ്യമങ്ങളടക്കം ഇന്ത്യയുടെ നിലപാടിനെ വിമർശിക്കുന്നുണ്ട്.The post ഇന്ത്യയുടെ അതിഥിയായി വന്ന ഇറാൻ പടക്കപ്പൽ തകർത്തു; കേന്ദ്രത്തിന്റെ നിശബ്ദതക്കെതിരെ പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.