തൃശൂർ പോട്ട – മൂന്ന് പിടിക പാതയിൽ കല്ലേറ്റുംകര വല്ലക്കുന്നിന് സമീപം സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെ വല്ലകുന്നിലുള്ള നിപ് മർ (NIPMR) ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്. Also read: കുളത്തൂപ്പുഴയിൽ കാട്ടാന ആക്രമണം: വയോധികനെ തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞുചാലക്കുടി ഭാഗത്തുനിന്നും ഇരിഞ്ഞാലക്കുട ഭാഗത്തേയ്ക്ക് പോയിരുന്ന സ്വകാര്യ ബസ്സും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെയും അതിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെയും ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.English Summary: In Thrissur’s Vallakkunnu near NIPMR Hospital, a private bus collided head-on with an auto-rickshaw around 8 a.m., injuring three people. The auto driver and two passengers were admitted to a private hospital in Chalakudy for treatment.The post തൃശൂരിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.