പാലക്കാട്|പാലക്കാട് കൊല്ലങ്കോട് ഊട്ടറ വാട്ടയാറില്‍ പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 44.5 പവന്‍ സ്വര്‍ണവും 30 ഗ്രാം വെള്ളിയും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എംഎന്‍ നരേഷ് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇന്നലെ വൈകിട്ടാണ് കുടുംബം മോഷണ വിവരം അറിയുന്നത്. താനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ചയുണ്ടായതെന്ന് വീട്ടുടമ നരേഷ് പറഞ്ഞു.എംഎന്‍ നരേഷ് കുമാറിന്റെ പൂട്ടിയിട്ട വീടിന്റെ മുന്‍വാതില്‍ തകര്‍ത്തായിരുന്നു മോഷണം. വീടിന്റെ മുന്‍വാതിലും മുറികളിലെ അലമാരകളുടെ പൂട്ടും പൊളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൊല്ലങ്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.