ദീര്‍ഘകാലം ബഹ്റൈനില്‍ പ്രവാസിയായിരുന്ന മഹേഷ് ഭാട്ടിയ അന്തരിച്ചു

Wait 5 sec.

മനാമ: ബഹ്റൈനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന മഹേഷ് ഭാട്ടിയ (72) അന്തരിച്ചു. ഇന്നലെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബഹ്റൈനില്‍ ജനിച്ച അദ്ദേഹം ഇവിടെത്തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഉപരിപഠനത്തിനായി ഇന്ത്യയിലേക്ക് പോയ അദ്ദേഹം ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം കരസ്ഥമാക്കി.ബഹ്റൈനിലേക്ക് തന്നെ തിരിച്ചെത്തിയ അദ്ദേഹം ഗള്‍ഫ് എയറില്‍ ഔദ്യോഗിക ജീവിതം തുടങ്ങി. തുടര്‍ന്ന് മാധ്യമ മേഖലയിലും അതിനുശേഷം ബഹ്റൈന്‍ എക്‌സിബിഷന്‍സ് ആന്‍ഡ് കണ്‍വെന്‍ഷന്‍ അതോറിറ്റിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.വിവിധ സാമൂഹിക സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ലയണ്‍സ് ക്ലബ് ഓഫ് ബഹ്റൈന്‍, തട്ടായ് ഹിന്ദു കമ്മ്യൂണിറ്റി, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ്, ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ എന്നിവയുടെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ സുനിത, മകന്‍ നമിത്, മകള്‍ പൂനം, മരുമകള്‍ വര്‍ഷ, മരുമകന്‍ അനില്‍ റാവു, പേരക്കുട്ടികളായ ആര്‍ന, ഹിയ, ധൃതി, സാരന്‍ഷ്, സഹോദരന്‍ ദിലീപ്, സഹോദരിമാരായ നളിനി, മാല എന്നിവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. The post ദീര്‍ഘകാലം ബഹ്റൈനില്‍ പ്രവാസിയായിരുന്ന മഹേഷ് ഭാട്ടിയ അന്തരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.