‘ശരിക്കും ഭയന്നുപോയിരുന്നു’; അബുദാബിയിൽ കുടുങ്ങിയ നടി സ്വാസിക പറയുന്നു…

Wait 5 sec.

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതോടെ അബുദാബിയിൽ കുടുങ്ങിയ പ്രമുഖ മലയാള നടി സ്വാസിക സുരക്ഷിതയായി നാട്ടിലെത്തി. വ്യാഴാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ താരം, വിദേശരാജ്യത്ത് ഒറ്റപ്പെട്ടപ്പോൾ അനുഭവിച്ച കടുത്ത ആശങ്കകൾ മാധ്യമങ്ങളുമായി പങ്കുവെച്ചു.Also read: ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായിഫെബ്രുവരി 28-ന് മടങ്ങേണ്ടതായിരുന്നുവെങ്കിലും മിസൈൽ ആക്രമണ വാർത്തകൾക്ക് പിന്നാലെ വിമാനത്താവളം അടച്ചതോടെ താരം അവിടെ കുടുങ്ങുകയായിരുന്നു. “മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ട അവസ്ഥയിൽ ശരിക്കും ഭയപ്പെട്ടുപോയി. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു,‘‘നിലവിൽ വലിയതോതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എന്നാൽ ഇങ്ങനെയുള്ളൊരു സാഹചര്യത്തിൽ നമ്മൾ മറ്റൊരു രാജ്യത്ത് നിന്നുള്ളവരാകുമ്പോൾ അൽപം ഭയമുണ്ടായിരിക്കും. ഫെബ്രുവരി 28ന് ഞാൻ നാട്ടിൽ എത്തേണ്ടതായിരുന്നു. അതിനിനിടെയാണ് വിമാന സർവീസുകളെല്ലാം റദ്ദാക്കിയത്. പിന്നെ അവിടെ തന്നെ നിൽക്കേണ്ടി വന്നു. ഞാൻ അബുദാബിയിലായിരുന്നു. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.” എന്ന് സ്വാസിക പറഞ്ഞു. Also read: സപ്ലൈകോ ഉണ്ട്, റംസാൻ കാലത്ത് കീശ കാലിയാവില്ല; ‘റംസാൻ നിലാവ്’ കിറ്റിൽ 15 ഇനങ്ങൾ കുറഞ്ഞ വിലയിൽവിമാനത്താവളത്തിൽ അപരിചിതരായ ആളുകൾ പരസ്പരം ആശ്വസിപ്പിച്ചും കുടുംബങ്ങളെ വിളിച്ചും കഴിഞ്ഞ നിമിഷങ്ങൾ ഭയാനകമായിരുന്നുവെന്ന് താരം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുകൾ നേരിട്ടില്ലെന്ന് ഭർത്താവ് പ്രേം ജേക്കബ് അറിയിച്ചു. സംഘർഷ മേഖലകളിൽ സിവിലിയൻ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സ്വാസിക കൂട്ടിച്ചേർത്തു.സ്വാസിക പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം“നിങ്ങളുടെ പ്രാർഥനക്ക് നന്ദി, ഫെബ്രുവരി 28 ഞായറാഴ്ച വിമാനത്താവളത്തിൽ എത്തിയതിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. വിമാനത്താവളം അടച്ചു. എന്താണ് സംഭവിക്കുന്നത് എന്നൊന്നും മനസിലാകുന്നില്ല. പിന്നെയാണ് മിസൈൽ ആക്രമണത്തിന്റെ വാർത്തകൾ വരുന്നത്. അടുത്ത നിമിഷം ഞങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. അപരിചിതർ പരസ്പരം ആശ്വസിപ്പിക്കുന്നു, എല്ലാവരും അവരുടെ കുടുംബങ്ങളെ വീട്ടിലേക്ക് തിരികെ വിളിക്കുന്നു. സംഘർഷം മിഡിൽ ഈസ്റ്റിലുടനീളമുള്ള ചലനത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു, സിവിലിയൻ സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നു”#WATCH | Kochi, Kerala: Malayalam Actress Swasika, who arrived at Cochin International Airport from Abu Dhabi, says, "Heavy panic situation is not there, but still, as we are from another country, so definitely we will get a little panic… I was supposed to come on 28th… pic.twitter.com/AS5XloeHTT— ANI (@ANI) March 4, 2026 The post ‘ശരിക്കും ഭയന്നുപോയിരുന്നു’; അബുദാബിയിൽ കുടുങ്ങിയ നടി സ്വാസിക പറയുന്നു… appeared first on Kairali News | Kairali News Live.