‘കുട്ടികളെ ഉണ്ടാക്കുന്ന യുവാക്കൾ ഇവിടെ ഇല്ലാത്തത് കൊണ്ട്…’ ശിശു മരണ നിരക്ക് കേരളത്തിൽ ശരിക്കും കുറവാണോ ?

Wait 5 sec.

ശിശു മരണ നിരക്ക് കേരളത്തിൽ ശരിക്കും കുറവാണോ ? ഞെട്ടിക്കുന്ന ഒരു വിലയിരുത്തൽ കേട്ടാലോ…വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്കറിയാമോ…കേരളത്തിൽ ശിശുമരണ നിരക്ക് കുറഞ്ഞത് യുവാക്കൾ വിദേശത്തേയ്ക്ക് പോകുന്നതുകൊണ്ടാണെന്ന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ പരാമർശം നിങ്ങളും കേട്ടിരിക്കുമല്ലോ അല്ലേ ?Also read: ബേപ്പൂരിന് ചരിത്രനേട്ടം; ഐടിബി ബെര്‍ലിനില്‍ പുരസ്കാരത്തിളക്കം: ക്വാളിറ്റി കോസ്റ്റ് സര്‍ട്ടിഫിക്കേഷനില്‍ വെങ്കലം, ഉരു പൈതൃക സംരക്ഷണത്തിനും പുരസ്കാരംസോഷ്യല്‍ മീഡിയയില്‍ രാജീവ് ചന്ദ്രശേഖറിന് എതിരെ ട്രോള്‍ നിറയുമ്പോള്‍ വിമര്‍ശനമുയര്‍ത്തുന്നവര്‍ കുറവല്ല. ഗായത്രി ബാബു പങ്കുവെച്ചൊരു വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്,ഈ സമയത്ത് നമുക്കൊന്ന് കേരളത്തിലെ LDF – UDF കാലങ്ങളിലെ ശിശുമരണ നിരക്കിനെ പറ്റി ഒന്ന് നോക്കിയാലോ. കേരളത്തിൽ ശിശുമരണ നിരക്ക് വളരെ കുറവാണെന്നത് ഒരു യാഥാർത്ഥ്യമാണ്. കേരളത്തിലെ ശിശുമരണ നിരക്ക് 5 ശതമാനം ആണ്. ഇത് അമേരിക്കയിലെ (5.5) നിരക്കിനേക്കാൾ കുറവാണെന്നത് ശ്രദ്ധേയമാണല്ലോ. ഇന്ത്യയിലെ ശരാശരി ശിശുമരണ നിരക്ക് 27 ശതമാനം ആണ്. ഉത്തർപ്രദേശിൽ ഇത് 38-ഉം ഗുജറാത്തിൽ 23-ആണ്.Also read: കണക്ക് ചോദിച്ചാൽ കൈമലർത്തുന്നവർക്ക് മറുപടിയുമായി ഡിവൈഎഫ്ഐ; വയനാട് ടൗൺഷിപ്പിനായി സർക്കാരിന് കൈമാറിയത് 20 കോടി, രേഖകള്‍ പുറത്തുവിട്ടുഒരു വർഷം ജനിക്കുന്ന ആയിരം കുട്ടികളിൽ, ഒരു വയസ്സ് തികയുന്നതിന് മുൻപ് മരിക്കുന്ന കുട്ടികളുടെ എണ്ണത്തെയാണ് ശിശുമരണ നിരക്ക് എന്ന് വിളിക്കുന്നത്. ഇത് കണക്കാക്കുന്ന സൂത്രവാക്യം ഇപ്രകാരമാണ്: (ഒരു വയസ്സിന് മുൻപ് മരിച്ച കുട്ടികളുടെ എണ്ണം / ആകെ ജനിച്ച കുട്ടികൾ) x 1000.യുവാക്കൾ വിദേശത്തേയ്ക്ക് കുടിയേറുന്നത് കൊണ്ടാണ് കേരളത്തിൽ ശിശുമരണ നിരക്ക് കുറയുന്നത് എന്ന വാദം തെറ്റാണെന്ന് വിദ്യാഭ്യാസവും സ്വബോധവും ഉള്ളവര്‍ക്ക് മനസ്സിലായി കാണുമല്ലോ അല്ലേ. ശിശുമരണ നിരക്ക് എന്നത് ആകെ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ‘നിരക്ക്’ ആയതിനാൽ, എത്ര കുട്ടികൾ ജനിച്ചു എന്നത് ഈ കണക്കിനെ ബാധിക്കില്ല എന്നതാണ് സത്യം. 2016 മുതൽ 2026 വരെയുള്ള എൽ.ഡി.എഫ് കാലഘട്ടത്തിൽ ഈ നിരക്ക് കുത്തനെ കുറഞ്ഞു എന്നതാണ് സത്യം.The post ‘കുട്ടികളെ ഉണ്ടാക്കുന്ന യുവാക്കൾ ഇവിടെ ഇല്ലാത്തത് കൊണ്ട്…’ ശിശു മരണ നിരക്ക് കേരളത്തിൽ ശരിക്കും കുറവാണോ ? appeared first on Kairali News | Kairali News Live.