ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ വിപ്ലവകരമായ വിലക്കുറവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. കമ്പനിയുടെ പ്രീമിയം മോഡലായ റോഡ്‌സ്റ്റർ (Roadster) സീരീസിനാണ് ഇപ്പോൾ വൻതോതിൽ വില കുറച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രമുഖ പെട്രോൾ ബൈക്കുകളേക്കാൾ കുറഞ്ഞ വിലയിൽ ഒരു ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുങ്ങുകയാണ്.റോഡ്സ്റ്റർ എക്സിന്റെ 2.5 kWh ബാറ്ററി പാക്കിന് 1,04,730 രൂപയിൽ നിന്ന് 79,999 രൂപയായി വില കുറച്ചു. ഒറ്റയടിക്ക് 24,731 രൂപയുടെ കുറവാണ് വരുത്തിയത്. ഹീറോ സൂപ്പർ സ്‌പ്ലെൻഡറിനേക്കാൾ 849 രൂപ കുറഞ്ഞ വിലയിൽ ഇപ്പോൾ ഒല ബൈക്ക് ലഭ്യമാണ്. നിശ്ചിത ദിവസങ്ങളിൽ 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പ്രത്യേക പ്രമോഷണൽ ഓഫറിലൂടെ 5,000 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ടുകൾ ലഭിക്കും.Also read: ബലാത്സംഗത്തിനിരയായ പതിനേഴുകാരിയെ പ്രതി വെടിവെച്ചു കൊന്നു; പ്രതിക്കായി തെരച്ചിൽ ഊർജ്ജിതംഇരുചക്ര വാഹനങ്ങൾക്ക് 8 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി കമ്പനി ഉറപ്പുനൽകുന്നുണ്ട്. നിലവിലുള്ള വാഹന ഉടമകൾക്കായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒല പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഇലക്ട്രിക് വാഹനം നൽകി പുതിയ ഒല വാങ്ങുമ്പോൾ 50,000 രൂപ വരെ ഇളവ് ലഭിക്കും. നിലവിൽ ഒല ഉടമയായ ഒരാൾ മറ്റൊരു ഒല വാഹനം കൂടി വാങ്ങുകയാണെങ്കിൽ 20,000 രൂപ വരെ ആനുകൂല്യവും, മൂവ് ഒ.എസ് (MoveOS) വഴിയുള്ള ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.The post ഹോളി വിപണി പിടിച്ചടക്കാൻ ഒല; റോഡ്‌സ്റ്റർ ഇലക്ട്രിക് ബൈക്കുകൾക്ക് വൻ വിലക്കുറവ് appeared first on Kairali News | Kairali News Live.