കരിയർ ഉയരട്ടെ ! എം.ജി സർവകലാശാല കാമ്പസ് പഠനം: എം.ജി.യു കാറ്റ് 2026-ന് ഇപ്പോൾ അപേക്ഷിക്കാം

Wait 5 sec.

കടുത്ത മത്സരമുള്ള തൊഴിൽ ലോകത്ത് കരിയറിൽ വലിയൊരു കുതിച്ചുചാട്ടം ആഗ്രഹിക്കുന്നവർക്കായി കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല 2026-27 അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേക്കും ഇന്റർ സ്കൂൾ സെന്ററുകളിലേക്കുമുള്ള കോമൺ അഡ്മിൻ ടെസ്റ്റിന് (MGU CAT 2026) ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോസയൻസസ്, കമ്പ്യൂട്ടർ സയൻസിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റർലിജൻസ് (AI), ഡാറ്റാ സയൻസ്, സൈക്കോളജി തുടങ്ങിയ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം, പൊളിറ്റിക്കൽ സയൻസ്, ചരിത്രം, ഇക്കണോമിക്സ്. എം.ബി.എ (MBA), എം.ടെക് (M.Tech), എൽ.എൽ.എം (LLM), ബി.ബി.എ എൽ.എൽ.ബി (ഇന്റഗ്രേറ്റഡ്), എം.എഡ്. ഒരാൾക്ക് ഒരേ അപേക്ഷയിൽ തന്നെ താല്പര്യമുള്ള നാല് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാവുന്നതാണ്.Also read: മലയാളം ഇനി ഭരണഭാഷ; മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവർണർഅപേക്ഷാ രീതിയും ഫീസുംപൂർണ്ണമായും cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനറൽ വിഭാഗത്തിന് ഒരു പ്രോഗ്രാമിന് 1200 രൂപയും (ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾക്ക് 2400 രൂപ), പട്ടിക വിഭാഗത്തിന് 600 രൂപയുമാണ് (ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾക്ക് 1200 രൂപ) അപേക്ഷാ ഫീസ്. വിദേശ വിദ്യാർത്ഥികൾക്ക് 100 ഡോളറാണ് ഫീസ്.യോഗ്യതഡിഗ്രി തലത്തിൽ മെയിൻ സബ്ജക്റ്റുകൾക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യമായ സി.ജി.പി.എ ഗ്രേഡ് ഉണ്ടായിരിക്കണം. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഇന്റഗ്രേറ്റഡ് ബി.ബി.എ എൽ.എൽ.ബി പ്രവേശനത്തിന് പ്ലസ്ടുവിന് 45 ശതമാനം മാർക്ക് (പട്ടിക വിഭാഗത്തിന് 40 ശതമാനം) ആവശ്യമാണ്. സാധാരണ സീറ്റുകൾക്ക് പുറമെ 20 ശതമാനം അഖിലേന്ത്യ ഓപ്പൺ ക്വാട്ട സീറ്റുകളും, വിദേശ വിദ്യാർത്ഥികൾക്കായി 25 ശതമാനം അധിക സീറ്റുകളും സർവകലാശാലയിൽ ലഭ്യമാണ്.The post കരിയർ ഉയരട്ടെ ! എം.ജി സർവകലാശാല കാമ്പസ് പഠനം: എം.ജി.യു കാറ്റ് 2026-ന് ഇപ്പോൾ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.