കാർ ടോറസിലിടിച്ച് വയോധികൻ മരിച്ചു

Wait 5 sec.

തച്ചനാട്ടുകര| കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ നാട്ടുകല്‍ പാലോട് റോഡിന് സമീപമുണ്ടായ കാര്‍ അപകടത്തില്‍ വയോധികന്‍ മരിച്ചു . രണ്ട് പേര്‍ക്ക് പരുക്കേറ്റു. അലനല്ലൂര്‍ നറുക്കോട്ടില്‍ വീട്ടില്‍ ഹംസ (70) യാണ് മരിച്ചത്. ഹംസയുടെ പേരമകള്‍ നൗഫ (15), കാര്‍ ഡ്രൈവര്‍ അമ്പാഴക്കോട് യൂസഫ് (55) എന്നിവര്‍ക്കാണ് പരുക്ക്.ഇവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്‌ ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വരികയായിരുന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.