സംസ്ഥാനത്ത് വൻ തസ്തിക വേട്ട: 436 ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ പുതിയ നിയമനങ്ങൾക്ക് മന്ത്രിസഭയുടെ പച്ചക്കൊടി

Wait 5 sec.

സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ നൂറുകണക്കിന് പുതിയ തസ്തികകൾ സൃഷ്ടിക്കാനും സ്പോർട്സ് ക്വാട്ട നിയമന നടപടികൾ പരിഷ്കരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II തസ്തികകൾ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിൽ താൽക്കാലിക തസ്തികകൾ സൃഷ്ടിക്കാൻ അനുമതി നൽകി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കരാർ അടിസ്ഥാനത്തിലായിരിക്കും ഈ നിയമനങ്ങൾ നടക്കുക. ഇതിനുപുറമെ, കേരള പബ്ലിക് സർവീസ് കമ്മീഷനിൽ (PSC) ജോയിന്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറി, അസിസ്റ്റന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 35 പുതിയ തസ്തികകളും, ജില്ലാ ജുഡീഷ്യറി എസ്റ്റാബ്ലിഷ്‌മെന്റിൽ ജൂനിയർ സൂപ്രണ്ട്, ബെഞ്ച് ക്ലർക്ക് ഉൾപ്പെടെ 52 തസ്തികകളും സൃഷ്ടിക്കാൻ തീരുമാനമായി.ALSO READ : ഇറാനിയൻ കപ്പൽ ആക്രമണം: കേന്ദ്രത്തിന്റേത് അമേരിക്കൻ വിധേയത്വം; പ്രതികരണം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രികായിക മേഖലയിലുള്ളവർക്ക് ആശ്വാസമായി 2020-24 കാലയളവിലെ സ്പോർട്സ് ക്വാട്ട നിയമനത്തിനായി 243 ഒഴിവുകളിലേക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. നിയമന നടപടികൾ കാലോചിതമായി പരിഷ്കരിച്ച സർക്കാർ, കോമൺവെൽത്ത്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവയിലെ നേട്ടങ്ങളെക്കൂടി യോഗ്യതയായി പരിഗണിക്കാൻ തീരുമാനിച്ചു. ഉത്തേജക മരുന്ന് വിവാദത്തിൽപ്പെടുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന കർശന വിലക്കുകളിൽ ഇളവ് വരുത്തി, ശിക്ഷാ കാലയളവ് മാത്രം അയോഗ്യതയായി കണക്കാക്കുന്ന രീതിയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. കൂടാതെ, സൂപ്പർ ന്യൂമററി തസ്തികകളിൽ ജോലി ചെയ്യവെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ (Compassionate Appointment) ആനുകൂല്യം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.ALSO READ : ലോഗോ രൂപകൽപ്പന ചെയ്യാം, നേടാം ഒരു ലക്ഷം രൂപ; കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എൻട്രികൾ ക്ഷണിച്ചുജീവനക്കാരുടെ ക്ഷേമത്തിനായി വിവിധ ശമ്പള പരിഷ്കരണങ്ങൾക്കും മന്ത്രിസഭ പച്ചക്കൊടി വീശി. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണവും എൽ.ബി.എസ് സെന്ററിന് കീഴിലെ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകർക്ക് എ.ഐ.സി.ടി.ഇ ഏഴാം ശമ്പള പരിഷ്കരണവും അനുവദിച്ചു. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ (KMML) സ്ഥിരം ജീവനക്കാരുടെ വിരമിക്കൽ പ്രായം 58-ൽ നിന്നും 60 വയസ്സായി ഉയർത്തി. കെ-സ്പേസ് സി.ഇ.ഒ ജി. ലെവിൻ, സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന, സമഗ്രശിക്ഷാ കേരള ഡയറക്ടർ ഡോ. സുപ്രിയ എ.ആർ എന്നിവരുടെ സേവന കാലാവധി ദീർഘിപ്പിച്ചു നൽകാനും യോഗം തീരുമാനിച്ചു.ALSO READ : ആറ്റുകാൽ പൊങ്കാല: ശുചീകരണത്തിൽ നഗരസഭ പരാജയപ്പെട്ടെന്ന് ഡി.വൈ.എഫ്.ഐ; കൗൺസിലർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയിൽ നിന്നും 3500 കോടി രൂപയായി ഉയർത്തി. വനം വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുമായി ജർമ്മൻ ഡെവലപ്‌മെന്റ് ബാങ്കിൽ (KFW) നിന്നും വായ്പ സ്വീകരിക്കാൻ അനുമതി നൽകി. കൂടാതെ, കോഴിക്കോട് മർക്കസ് യുനാനി മെഡിക്കൽ കോളേജിന് എയിഡഡ് പദവി നൽകാനും, പത്തനംതിട്ടയിലെ ആവണിപ്പാറ ട്രൈബൽ കോളനിയിലേക്കുള്ള പാലം ഉൾപ്പെടെയുള്ള വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്ക് തുക അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.The post സംസ്ഥാനത്ത് വൻ തസ്തിക വേട്ട: 436 ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ പുതിയ നിയമനങ്ങൾക്ക് മന്ത്രിസഭയുടെ പച്ചക്കൊടി appeared first on Kairali News | Kairali News Live.