ഇറാന് മേൽ അമേരിക്കയും ഇസ്റാഈലും നടത്തുന്ന യുദ്ധം പുതിയ ഘട്ടത്തിലേക്ക്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി അത്യാധുനിക ലേസർ ആയുധങ്ങൾ അമേരിക്ക വിന്യസിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് തീരത്തുള്ള യു എസ് നേവി ഡിസ്ട്രോയർ കപ്പലിൽ ഘടിപ്പിച്ചിട്ടുള്ള ഹൈ-എനർജി ലേസർ വിത്ത് ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ഡാസ്ലർ ആൻഡ് സർവൈലൻസ് (HELIOS) സംവിധാനമാണ് ഇറാന്റെ ആയുധങ്ങളെ ലക്ഷ്യമിടാൻ ഉപയോഗിക്കുന്നത്. അതിശക്തമായ ഊർജ്ജകിരണങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ളതാണ് ഈ ഉപകരണം.